രാജ്യത്ത് ആദ്യമായി സംരംഭകത്വ സൂചിക പ്രഖ്യാപിച്ച് കേരളം

വ്യവസായ സൗഹൃദ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാകും ഇത് തീരുമാനിക്കുന്നത്. ഏത് വ്യവസായത്തിന് ഏത് ജില്ലയാണ് മികച്ച് നില്‍ക്കുന്നത്, കൂടുതല്‍ അവസരം ഏത് ജില്ലകള്‍ക്കാണ് തുടങ്ങിയ മാതൃകയിലാണ് ഇത് നടപ്പാക്കുന്നത്.

New Update
e567uiuytr5678iuy56

കൊച്ചി: രാജ്യത്താദ്യമായി കേരളം സംരംഭകത്വ സൂചിക പ്രഖ്യാപിക്കുന്നു. കൊച്ചിയില്‍ വ്യവസായ-വാണിജ്യവകുപ്പും കെഎസ്ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യവെ വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Advertisment

സംരംഭകത്വ സൂചിക മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരും. ഇത് വരുന്നതോടെ എല്ലാ ജില്ലകള്‍ക്കും റാങ്കിംഗ് ഉണ്ടാകും. വ്യവസായ സൗഹൃദ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാകും ഇത് തീരുമാനിക്കുന്നത്. ഏത് വ്യവസായത്തിന് ഏത് ജില്ലയാണ് മികച്ച് നില്‍ക്കുന്നത്, കൂടുതല്‍ അവസരം ഏത് ജില്ലകള്‍ക്കാണ് തുടങ്ങിയ മാതൃകയിലാണ് ഇത് നടപ്പാക്കുന്നത്. ആരോഗ്യമേഖലയില്‍ പുറത്തിറക്കുന്ന സൂചികകളുടെ മാതൃക തന്നെയാണ് സംരംഭകത്വ സൂചികയിലും അവലംബിച്ചിരിക്കുന്നത്.

വ്യവസായങ്ങളുടെ പരാജയനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദേശീയശരാശരി 30 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 15 ശതമാനമാണെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. ഏതു തരം വ്യവസായത്തിനാണ് കേരളത്തിലെ ഓരോ ജില്ലകളിലും സാധ്യതയെന്ന് സംരംഭകത്വ സൂചിക പരിശോധിച്ചാല്‍ ഒറ്റനോട്ടത്തില്‍ മനസിലാകും. പണം മുടക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷങ്ങള്‍ നിക്ഷേപങ്ങളുടെ വര്‍ഷമായി കണക്കാക്കും. ഗ്രാമീണതലം മുതല്‍ നിക്ഷേപസമാഹരണത്തിന് പഞ്ചായത്തുകള്‍ തോറും നിക്ഷേപക സംഗമം നടത്തും. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ഇത് നടത്തുന്നത്. അതത് പഞ്ചായത്തുകളിലെ വ്യവസായ കാഴ്ചപ്പാടും നിക്ഷേപ സാധ്യതകളും ഇതിലൂടെ വിലയിരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് കോടിക്ക് മുകളില്‍ നിക്ഷേപം നടത്തിയ 300 ഓളം തെരഞ്ഞെടുത്ത സംരംഭകരാണ് തുടര്‍നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്. വ്യവസായനയം, വിവിധ അനുമതികള്‍, മറ്റ് വകുപ്പുകളുമായുള്ള ആശയവിനിമയം തുടങ്ങി നിരവധി സെഷനുകളാണ് തുടര്‍നിക്ഷേപക സംഗമത്തില്‍ നടന്നത്.

Advertisment