New Update
/sathyam/media/media_files/IViTmLlUflcIpWcRNvwA.jpeg)
മുണ്ടൂർ യുവക്ഷേത്ര കോളേജിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം ഐആർടിസി സീനിയർ ഫെല്ലോ പ്രൊഫ.ബി.എം. മുസ്തഫ നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു.
Advertisment
ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽ കൂനൽ, ജ്യോഗ്രഫി വിഭാഗം മേധാവി ഡോ.എം.രാമചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു വിദ്യാർത്ഥിനികളായ ദിത്യ.കെ.എം സ്വാഗതവും റഹ് ന സുൽത്താന നന്ദിയും പറഞ്ഞു. തുടർന്ന് നടത്തിയ പരിസ്ഥിതി സെമിനാറിൽ പ്രൊഫ.ബി.എം.മുസ്തഫ ക്ലാസ്സെടുത്തു. കോളേജിലെ വിവിധ ക്ലബുകളും വൃക്ഷ തൈകൾ നട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us