New Update
/sathyam/media/media_files/DKw8mfbl9TAbZLgcYoIM.jpg)
കരിമ്പ :ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്തെ പരിസ്ഥിതി ലോലപ്രദേശമാക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ഏറ്റവും പുതിയ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച്,ഇ എസ് എ പരിധിയിൽ നിന്ന് കാർഷിക മേഖലകളെയും ജനവാസ മേഖലകളെയും ഒഴിവാക്കുക,എന്ന ആവശ്യമുയർത്തി സിപിഐ മൂന്നേക്കർ ബ്രാഞ്ച് കരിമ്പ-മൂന്നേക്കർ സെന്റർ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കിസാൻ സഭാ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരിപ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.മലയോര മേഖലയുടെ ആശങ്ക പരിഹരിച്ച്,പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശ നിർണ്ണയത്തിലെ പരാതികൾ പരിഹരിക്കാനും പുനർ നിർണ്ണയം നടത്താനും നടപടിയുണ്ടാവണം.
Advertisment
ഇ.എസ്.എ പ്രഖ്യാപിച്ചതിൽ അപാകതയുള്ളതായി വ്യാപകമായ പരാതികളും നിർദേശങ്ങളും ചർച്ച ചെയ്യപ്പെടുമ്പോൾ,
നാം മനസ്സിലാക്കണം ഈ പ്രതിസന്ധി ഉണ്ടാക്കിയത് കോൺഗ്രസ് ആണ്,ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷമല്ല, ഉദ്ഘാടകൻ പറഞ്ഞു.കരിമ്പ പഞ്ചായത്തിലെ പാലക്കയം വില്ലേജ് ഏതാണ്ട് പൂർണ്ണമായും, കരിമ്പ ഒന്ന് രണ്ട് വില്ലേജുകളും പുതിയ കരട് നിർദേശനമനുസരിച്ച് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടും.കൃഷിയും ജനജീവിതവും ഇല്ലാതാകും. രണ്ടായിരത്തോളം കുടുംബങ്ങളെ ഇത് പ്രയാസകരമായി ബാധിക്കും.തോന്നുമ്പോഴെല്ലാം മാറി കൊണ്ടിരിക്കുന്ന സ്ഥല നിർണ്ണയ-പരിധിയിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് ആവശ്യം.
ഗ്രാമസഭകൾ കൂടിയാലോചനയിലൂടെ അംഗീകരിച്ച പ്രമേയം സർക്കാർ മുഖവിലക്കെടുക്കണം. പ്രദേശവാസികളും കർഷകരും ജീവിക്കുന്ന കിലോമീറ്ററുകൾ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. കരട് വിജ്ഞാപനത്തെ തുടര്‍ന്ന് ജനങ്ങളാകെ ആശങ്കയിലാണ്.ഇത് ബന്ധപ്പെട്ടവർ ഗൗരവമായി കാണണം, ധർണ്ണയിൽ പങ്കെടുത്തവർ പറഞ്ഞു.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ശിവദാസൻ,സിപിഐ കോങ്ങാട് മണ്ഡലം സെക്രട്ടറി ചിന്നക്കുട്ടൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രൻ, സിപിഐ ലോക്കൽകമ്മിറ്റി സെക്രട്ടറി കെ.രാധാകൃഷ്ണൻ, എം.എം.തങ്കച്ചൻ, തോമസ്,സുരേഷ് കാഞ്ഞിരപ്പുഴ,സന്തോഷ് മൂന്നേക്കർ തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us