Advertisment

നോർക്കയുടെ സാന്ത്വന സഹായങ്ങൾക്ക് കാലതാമസം ഒഴിവാക്കണം - പ്രവാസി വെൽഫെയർ ഫോറം

സാന്ത്വന സഹായങ്ങൾക്ക് കാലതാമസം നേരിടുന്നു എന്നും നൽകുന്നവർക്ക് തന്നെ മുഴുവൻ സംഖ്യയും നൽകുന്നില്ലയെന്നും ധാരാളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു.

New Update
tyuioiuytrtyu

മലപ്പുറം: പ്രവാസ ലോകത്തുനിന്ന് തിരിച്ചുവന്ന രോഗികൾക്കും മരണം സംഭവിച്ചവർക്കുമുള്ള നോർക്കയുടെ സാന്ത്വനം പദ്ധതി സഹായങ്ങൾ കൃത്യമായി ലഭ്യമാകാത്തതിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

സാന്ത്വന സഹായങ്ങൾക്ക് കാലതാമസം നേരിടുന്നു എന്നും നൽകുന്നവർക്ക് തന്നെ മുഴുവൻ സംഖ്യയും നൽകുന്നില്ലയെന്നും ധാരാളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു. പ്രവാസി വകുപ്പ് തന്നെ പ്രവാസികളോട് ഇങ്ങനെ അവഗണന കാണിക്കുന്നത് പ്രതിഷേധാർഹമാണ്. പ്രവാസി സ്നേഹം പറഞ്ഞ് സംഘടിപ്പിച്ച ലോക കേരള സഭ, കോടികളുടെ ചെലവല്ലാതെ എന്താണ് പ്രവാസി സംരംഭകർക്ക് നൽകിയത്?  തുടരുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും ജില്ലയിലെ മുഴുവൻ പ്രവാസി സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചർച്ചാ സംഗമം നടത്താനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. 

പ്രവാസി വെൽഫെയർ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ പറഞ്ഞു.പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡണ്ട് ഹസനുൽ ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എകെ  സൈതലവി സ്വാഗതവും കോട്ടയിൽ ഇബ്രാഹിം തിരൂർ നന്ദിയും പറഞ്ഞു. മുഹമ്മദ് പൊന്നാനി, ഹംസ മണ്ടലത്തിങ്ങൽ, സി. മുഹമ്മദലി വേങ്ങര എന്നിവർ സംസാരിച്ചു.

Advertisment