കയറ്റുമതി, ഇറക്കുമതി വ്യാപാര സാധ്യതകള്‍ ചര്‍ച്ച ചെയ്ത് എസ്‌ഐബി എക്‌സിം കണക്ട്

മരടിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ശില്പശാല സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി. ആര്‍. ശേഷാദ്രി ഉദ്ഘാടനം ചെയ്തു.

New Update
south indian bank-2
കൊച്ചി: ഇന്ത്യയുടെ കയറ്റുമതി- ഇറക്കുമതി സാധ്യതകളെ പ്രയോജനപ്പെടുത്തി വിദേശ വിപണികളില്‍ വ്യാപാരം നടത്തുന്നവര്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച എസ്‌ഐബി എക്‌സിം കണക്ട് 2024  ശ്രദ്ധേയമായി. മരടിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ശില്പശാല സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി. ആര്‍. ശേഷാദ്രി ഉദ്ഘാടനം ചെയ്തു. മറൈന്‍ പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോരിറ്റി വൈസ് ചെയര്‍മാന്‍ അലക്‌സ് കെ. നൈനാന്‍ ആശംസകള്‍ അറിയിച്ചു. 
Advertisment
കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ത്യയുടെ വിദേശ വ്യാപാര നയങ്ങള്‍ ഏതെല്ലാം വിധത്തില്‍ ഉപകാരപ്രദമാകുമെന്ന വിഷയത്തില്‍ ഫോറിന്‍ ട്രേഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ എന്‍. എ. ഹസ്സന്‍ ഉസൈദ് ഐടിഎസ് സംസാരിച്ചു . നമ്മുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിനു വേണ്ടി കസ്റ്റംസ്  വകുപ്പ് നടപ്പിലാക്കുന്ന നൂതന മാര്‍ഗങ്ങളെക്കുറിച്ച്  കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഗുര്‍കരണ്‍ സിംഗ് ബെയിന്‍സ് ഐആര്‍എസ്സും കയറ്റുമതി- ഇറക്കുമതി മേഖലയിലെ ഫെമ (FEMA) നിയമവും നടപടിക്രമങ്ങളും എന്ന വിഷയത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. എസ്. രാധാകൃഷ്ണനും സെഷനുകള്‍ സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജരും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ ബിജി എസ്. എസ്., ജനറല്‍ മാനേജരും ട്രഷറി ഹെഡുമായ വിനോദ് എ. എന്‍. എന്നിവര്‍ സംസാരിച്ചു.
Advertisment