നേത്ര പരിശോധന ക്യാമ്പ്

ട്രിനിറ്റി  മാനേജർ സഞ്ജിത് നന്ദി പറഞ്ഞു. പാലക്കാട്‌ മണലി, കോട്ടമൈതാനം, നെന്മാറ , ആലത്തൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ള ട്രിനിറ്റി ആശുപത്രികളിൽ  ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

New Update
e56789oiuytrtyu

പാലക്കാട്:ഓൾ കേരള ബസ്ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷനും, പാലക്കാട്‌ ട്രിനിറ്റി സൂപ്പർസ്പെഷ്യലിറ്റി കണ്ണാശുപത്രിയും സംയുക്തമായി ബസ് ഉടമസ്ഥർക്കും, തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും  വേണ്ടി 2024 ജൂലൈ 30 മുതൽ ഓഗസ്റ്റ് 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന   സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘടനം ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ടി.ഗോപിനാഥൻ നിർവഹിച്ചു.

Advertisment

ട്രിനിറ്റി ആശുപത്രിയിൽവെച്ച് നടന്ന യോഗത്തിൽ കണ്ണാശുപത്രി അസിസ്റ്റന്റ് ജനറൽ മാനേജർ പ്രദീപ്‌ ബാലകൃഷ്ണൻ, സ്വാഗതവും, ഡോക്ടർ സ്വാതി, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ  പ്രസിഡന്റ്‌ എ എസ് ബേബി തുടങ്ങിയവർ ആശംസകളും നേർന്നു. ട്രിനിറ്റി  മാനേജർ സഞ്ജിത് നന്ദി പറഞ്ഞു.പാലക്കാട്‌ മണലി, കോട്ടമൈതാനം, നെന്മാറ , ആലത്തൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ള ട്രിനിറ്റി ആശുപത്രികളിൽ  ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

Advertisment