Advertisment

ഫഹദിന്റെ 'ആവേശം' ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ആഗോളതലതലത്തില്‍ ഫഹദിന്റെ ആവേശം 100 കോടി ക്ലബില്‍ നേരത്തെ എത്തുകയും ചെയ്‍തിരുന്നു. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷനാണ് ആവേശം നേടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

author-image
മൂവി ഡസ്ക്
New Update
wrtyuioiuyui

അടുത്തകാലത്ത് മലയാളത്തില്‍ നിന്നുള്ള മിക്ക സിനിമകള്‍ വമ്പൻ ഹിറ്റാകുകയാണ്. അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഫഹദിന്റെ ആവേശവും. ആഗോളതലതലത്തില്‍ ഫഹദിന്റെ ആവേശം 100 കോടി ക്ലബില്‍ നേരത്തെ എത്തുകയും ചെയ്‍തിരുന്നു. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷനാണ് ആവേശം നേടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Advertisment

കേരളത്തില്‍ നിന്ന് മാത്രം 59.75 കോടി രൂപയില്‍ അധികം നേടി എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ ഫഹദിന്റെ ആവേശം 60 കോടി ക്ലബില്‍ എത്തുന്നത് വലിയ നേട്ടമാണ്. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഉടനീളം നിറഞ്ഞാടുകയാണ് ഫഹദ്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.

fahadh-starrer-aavesham-kerala-collection-report-out
Advertisment