കൊച്ചി:കുടുംബജീവിത മൂല്യങ്ങൾ സംരക്ഷിക്കുന്ന നയം സർക്കാർ ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.കുടുംബങ്ങളുടെ കേട്ടുറപ്പും കൂട്ടായ്മയും ഉറപ്പുവരുത്തുന്ന നയവും നിയമങ്ങളും രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും അനിവാര്യമാണെന്ന് തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നു.
സ്വവർഗ്ഗരതിയെയും ഒത്തുവാസത്തേയും പിന്തുണയ്ക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങളെ പ്രബുദ്ധരായ വോട്ടർമാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെത്തുമെന്ന് തെളിഞ്ഞിരിക്കുന്നു. മലയോരത്തും തീരദേശങ്ങളിലും സംസ്ഥാന സർക്കാർ മനുഷ്യരുടെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും അവഗണിച്ചത് വലിയ പരാജയത്തിലേയ്ക്ക് നയിച്ചതായും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി സമർപ്പിക്കപ്പെട്ട ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നട പ്പിലാക്കുവാൻ വൈകുന്നതും വോട്ടർമാരെ വേദനിപ്പിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മികച്ചവ്യക്തികളെ കണ്ടെത്തി ജയിപ്പിക്കുവാൻ വോട്ടർമാർ തയ്യാറാക്കുന്ന അവസ്ഥയും തയ്യാറാക്കുന്ന അവസ്ഥയും തെരഞ്ഞെടുപ്പിൽ കണ്ടതായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.