ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും, മദ്യം തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

New Update
iouyttryuiop

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ ഡിസീസ്. ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും, മദ്യം തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Advertisment

ചര്‍മ്മത്ത്  ചുവപ്പ് കാണപ്പെടുന്നതും ചൊറിച്ചില്‍ ഉണ്ടാകുന്നതും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം. മുഖത്തെ വീക്കം, മുഖത്ത് ചുവപ്പ് നിറം, വായയ്ക്കും കഴുത്തിനും സമീപമുള്ള ഇരുണ്ട ചർമ്മം, വായയുടെ സമീപം കാണപ്പെടുന്ന ചില പാടുകള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. അതുപോലെ മുഖത്തിലും ചർമ്മത്തിലും കണ്ണിലും കാണപ്പെടുന്ന മഞ്ഞനിറവും ഇതുമൂലമാകാം. ഫാറ്റി ലിവര്‍ രോഗ മൂലം ചിലരുടെ ചര്‍മ്മം വരണ്ടതാകാനും കാരണമാകും. 

അതുപോലെ അടിവയറ്റിലെ വീക്കവും വയറു വേദനയും, വീര്‍ത്ത വയര്‍, രക്തസ്രാവം, പെട്ടെന്ന് മുറിവുണ്ടാകുക, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം. 

fatty-liver-on-skin
Advertisment