കൊച്ചി : മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ സജീവമാകുമ്പോള്‍, ഇന്ത്യയിലെ മാനസികാരോഗ്യത്തിന്റെ ധാരണകളും യാഥാര്ത്ഥ്യങ്ങളും സംബന്ധിച്ച വിവരശേഖരണം നടത്തിക്കൊണ്ട് ഐടിസിയുടെ നാലാം വര്‍ഷ 'ഫീല്‍ ഗുഡ് വിത് ഫിയാമ മാനസിക സൗഖ്യ സര്വേ 2024' പൂര്ത്തിയായിരിക്കുന്നു.
ഈ സര്‍വേ നടത്തുന്നതിന് നിയോഗിക്കപ്പെട്ട നീല്‍സെന്‍ഐക്യു, ഇന്ത്യയില്‍ മാനസിക സൗഖ്യം സംബന്ധിച്ച അവബോധം, മനോഭാവം, പെരുമാറ്റ രീതികള്‍ എന്നിവ സര്വേയിലൂടെ അനാവരണം ചെയ്യുന്നു. മാനസിക സൗഖ്യത്തിന്റെ ആവശ്യകത അംഗീകരിക്കുന്നതിലെ പുരോഗമനാത്മകത ഈ സര്വേ പ്രതിഫലിപ്പിക്കുന്നു. അതേസമയം, പ്രൊഫഷണല്‍ പിന്തുണ ലഭിക്കുന്നതിനുള്ള നിരന്തരമായ തടസ്സങ്ങള്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.