'മണിയൻ ചിറ്റപ്പൻ' ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഗഗനചാരി യൂണിവേഴ്സിൽ തന്നെയുള്ള ഈ സ്പിൻ ഓഫിൽ ഗഗനചാരി സിനിമയ്ക്ക് പിന്നിലെ അതേ ടീം തന്നെയായിരിക്കും. ഗഗനചാരിയുടെ സംഗീതം ഒരുക്കിയ ശങ്കർ ശര്‍മ്മതന്നെയാണ് മണിയൻ ചിറ്റപ്പന്‍റേയും മ്യൂസിക് ഡിപ്പാർട്ട്മെന്‍റ്.

author-image
മൂവി ഡസ്ക്
New Update
e45678765

 ഡിസ്റ്റോപ്പിയൻ മോക്യുമെന്‍ററി ചിത്രമായി തിയേറ്ററുകളിലെത്തിയ 'ഗഗനചാരി' സിനിമാപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയതിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് 'ഗഗനചാരി' ടീം. 'ഗഗനചാരി സിനിമാറ്റിക് യൂണിവേഴ്സി'ൽ തന്നെയെത്തുന്ന പുതിയ സിനിമയ്ക്ക് 'മണിയൻ ചിറ്റപ്പൻ' എന്നാണ് പേര്. നായകനായെത്തുന്ന സുരേഷ് ഗോപിയുടെ ഹെവി ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവർത്തകര്‍.

Advertisment

''ഗഗനചാരി' സിനിമയിൽ മണിയൻ ചിറ്റപ്പൻ എന്നൊരു കോമിക് ബുക്ക് കാണിക്കുന്നുണ്ട്. മനു അങ്കിളിനേയും റിക്കി ആൻഡ് മോർട്ടിയേയും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു ക്രേസി സയന്‍റിസ്റ്റിന്‍റെ കഥയാണിത്. ഗഗനചാരി യൂണിവേഴ്സിൽ തന്നെയുള്ള ഈ സ്പിൻ ഓഫിൽ ഗഗനചാരി സിനിമയ്ക്ക് പിന്നിലെ അതേ ടീം തന്നെയായിരിക്കും. ഗഗനചാരിയുടെ സംഗീതം ഒരുക്കിയ ശങ്കർ ശര്‍മ്മതന്നെയാണ് മണിയൻ ചിറ്റപ്പന്‍റേയും മ്യൂസിക് ഡിപ്പാർട്ട്മെന്‍റ്. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും'', സംവിധായകൻ അരുൺ ചന്തു വ്യക്തമാക്കിയിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ ഹെവി മാസ് ലുക്ക് തന്നെയാണ് ടൈറ്റിൽ ടീസറിന്‍റെ ഹൈലൈറ്റ്. നര കയറിയ താടിയും മുടിയും മീശയും കറുത്ത വട്ട കണ്ണടയും ജാക്കറ്റുമൊക്കെയണിഞ്ഞുള്ള സുരേഷ് ഗോപിയുടെ വേഷപ്പകർച്ച തന്നെ ഏറെ കൗതുകമുണർത്തുന്നതാണ്. മിന്നൽ പ്രതാപൻ ഉള്‍പ്പെടെയുള്ള സുരേഷ് ഗോപിയുടെ ഹാസ്യ വേഷങ്ങളുടെ തുടർച്ചയാകും മണിയൻ ചിറ്റപ്പൻ എന്നാണ് പ്രേക്ഷകരും കണക്കുകൂട്ടുന്നത്.

ഗഗനചാരി യൂണിവേഴ്സ് ഫേസ് വണ്ണിൽ ഉള്‍പ്പെടുന്ന മണിയൻ ചിറ്റപ്പനിൽ പുതിയ ടാലന്‍റുകളേയും പുതിയ കഥകളേയും പിന്തുണച്ച് ഒട്ടേറെ പേർക്ക് പ്രചോദനമാകുവാനാണ് അജിത് വിനായക ഫിലിംസ് ലക്ഷ്യമിടുന്നത്. ഗഗനചാരി യൂണിവേഴ്സ് ക്രിയേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായുള്ള സിനിമാറ്റിക് എക്സ്പാൻഷനിൽ പുതിയ കാലത്തെ ഒട്ടേറെ സാങ്കേതിക വശങ്ങളും ഉള്‍ചേർക്കുമെന്നും നിർമ്മാതാവ് വിനായക അജിത് വ്യക്തമാക്കി.

ശിവ സായിയും അരുൺ ചന്തുവും ചേർന്ന് തിരക്കഥയൊരുക്കിയ 'ഗഗനചാരി'യിൽ ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗ്ഗീസ്, അനാർക്കലി മരക്കാർ തുടങ്ങിയ താരങ്ങളുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണുള്ളത്. തീർച്ചയായും മലയാള സിനിമാലോകത്തെ ക്ലീഷേ ബ്രേക്കർ എന്നാണ് ഇതിനകം പലരും ഗഗനചാരിയെ വാഴ്ത്തിയിരിക്കുന്നത്. ഒട്ടേറെ അന്താരാഷ്ട്ര വേദികളിൽ ഇതിനകം ചിത്രം പ്രദർശിപ്പിച്ചിട്ടുമുണ്ട്. ബോക്സോഫീസിലും ചിത്രം കുതിപ്പ് തുടരുകയാണ്. 'ഗഗനചാരി'ക്ക് പിന്നാലെ എത്തുന്ന 'മണിയൻ ചിറ്റപ്പനും' മാറുന്ന മലയാള സിനിമയുടെ മുഖം ആകുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

suresh gopi
Advertisment