/sathyam/media/media_files/QPDU8c4dzEc1yqV6b60s.jpg)
ഷാർജ: വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിലെ ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച മുപ്പതിനായിരം ദിർഹം (6.8 ലക്ഷം ഇന്ത്യൻ രൂപ) UAE റെഡ് ക്രെസന്റിന്റെ ഷാർജ ഓഫീസിൽ കൈമാറി.
മേഖലയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ജനങ്ങൾക്കായി ഭക്ഷണം, മരുന്ന്, കുട്ടികൾക്കും അമ്മമാർക്കും വൃദ്ധർക്കും അത്യാവശ്യമായി ഉപകാരപ്പെടുന്ന സാധന സാമഗ്രികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കിലും, ഏറ്റവും അനോയോജ്യം പണം നൽകുന്നതായിരിക്കും എന്ന നിലപാടിൽ WMC എത്തിച്ചേരുകയായിരുന്നു.
ലോകമെമ്പാടും വേദനയും ദുഖവും അനുഭവിക്കുന്നരുടെ കൂടെ അവസരോചിതമായ ഇടപെടലുകളിലൂടെ എന്നും ഒരു തലോടലുമായി ആദ്യമെത്തുന്നതും സത്യസന്ധതയുടെയും സ്നേഹത്തിന്റെയും പര്യായമായ നമ്മുടെ എല്ലാം ഏറ്റവും പ്രിയപ്പെട്ട UAE ഭരണകൂടത്തിനും UAE റെഡ് ക്രെസന്റിനും അവർ മുന്നോട്ടു വച്ച ഈ മഹത്തരമായ പ്രവർത്തിക്കു എല്ലാ മനുഷ്യ സ്നേഹികളും കൈയയച്ചു സഹായിക്കുന്ന ഈ അവസരം WMC ക്കും അതിന്റെ അംഗങ്ങൾക്കും വലിയൊരു അവസരമായി കണക്കാക്കുകയും അതിനുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു.
ചടങ്ങിൽ പങ്കെടുത്ത WMC മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ ശ്രീ സന്തോഷ് കേട്ടത്, പ്രസിഡന്റ് ശ്രീ വിനേഷ് മോഹൻ , ജനറൽ സെക്രട്ടറി ശ്രീ രാജീവ് കുമാർ , ട്രെഷറർ ശ്രീ ജൂഡിൻ ഫെർണാഡെൻസ് , സെക്രട്ടറി ശ്രീമതി നസീല ഹുസൈൻ , ബിസിനസ് ഫോറം ചെയർമാൻ ശ്രീ സാക്കിർ ഹുസൈൻ എന്നിവർക്ക് അനുമോദന സർട്ടിഫിക്കറ്റും മെമെന്റോയും നൽകിയതായി ഗ്ലോബൽ മിഡിലീസ്റ്റ് സെക്രട്ടറി വി. എസ്. ബിജുകുമാർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us