New Update
/sathyam/media/media_files/8kmOObOSgTUlnKpQxBuy.jpg)
തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിവരം. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥാമിക ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനമെടുക്കും.
Advertisment
എല്ലാവർക്കും ഓണക്കിറ്റ് നൽകണമെങ്കിൽ 558 കോടി രൂപ വേണ്ടിവരും. കിറ്റ് മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്താനാണ് ആലോചനകൾ.
കോവിഡുൾപ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുൻകാലങ്ങളിൽ എല്ലാവിഭാഗങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്തത്. കഴിഞ്ഞവർഷം 90 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്തപ്പോൾ 500 കോടിരൂപയാണു സർക്കാരിന് ചിലവായത്. ഇക്കുറി കാർഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്.