കൊച്ചി: ഫ്ലിപ്പ്കാർട്ട് ഗ്ലാം അപ്പ് ഫെസ്റ്റ് 2024 ൻ്റെ രണ്ടാം പതിപ്പിനു തുടക്കമായി. ജൂൺ 17 വരെ നടക്കുന്ന ഗ്ലാം അപ്പ് സെയിലിൽ പ്രീമിയം, ഹോംഗ്രൗൺ ഡി2സി പോലുള്ള 70-ലധികം ബ്രാൻഡുകളിലുടനീളമുള്ള സൗന്ദര്യവർദ്ധക, ചർമ്മ സംരക്ഷണ, സുഗന്ധ ഉൽപ്പന്നങ്ങൾ മികച്ച ഓഫറുകളിൽ ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കും. ഈ വിൽപ്പനയിലൂടെ, ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഉത്പന്നങ്ങൾ വിവിധ പിൻ കോഡുകളിലുള്ളവർക്ക് ലഭ്യമാക്കും. ലോറിയൽ, ലാക്മേ, മബെല്ലിൻ, ഷുഗർ കോസ്മറ്റിക്സ്, മാമഎർത്, റീബോക്, റിവ്ലോൺ, ന്യൂട്രജന, സെറ്റഫിൽ എന്നിവയുടെ പുതിയ ലോഞ്ചുകളും ഡീലുകളും സിഗനേച്ചർ ശേഖരണങ്ങളും സെയിലിന്റെ ഭാഗമാണ്.
ഫ്ലിപ്പ്കാർട്ടിന്റെ ഏറ്റവും വലിയ സൗന്ദര്യ മാമാങ്കമായ ഗ്ലാം അപ്പ് ഫെസ്റ്റിന്റെ രണ്ടാം പതിപ്പിലൂടെ ഉപഭോക്താക്കൾക്കായി മികച്ച ബ്യൂട്ടി ഷോപ്പിംഗ് അനുഭവം നൽകുമെന്ന് ഫ്ലിപ്പ്കാർട്ടിലെ എഫ്എംസിജി, ജനറൽ മെർച്ചൻഡൈസ് ബിസിനസ് മേധാവി മഞ്ജരി സിംഗാൾ പറഞ്ഞു. ഗ്ലാം അപ്പ് ഫെസ്റ്റിന്റെ ആരംഭം മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഇതിൽ 3,500ലധികം ഇൻഫ്ലുവൻസർമാരും 70-ലധികം മുൻനിര ബ്രാൻഡുകളുടെയും പങ്കാളിത്തം ഉണ്ടായിരിക്കും. തപ്‌സി പന്നു, സിദ്ധാന്ത് ചതുർവേദി, അദാ ശർമ്മ തുടങ്ങിയ താരങ്ങളും പങ്കെടുക്കും.