ഇന്ത്യൻ ബ്രാൻഡുകൾക്കായി “ഫ്ലിപ്പിൻട്രെൻഡ്സ്” അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്

ഉത്സവകാല സീസണിൽ പരമാവധി ഇന്ത്യൻ നിർമിത തുണിത്തരങ്ങൾ വിൽക്കാൻ സഹായിക്കുന്നതാണിത്. ഇതിനായി ഫ്ലിപ്പ്കാർട്ട് ആപ്പിൽ പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായവും ഇതിനായി പ്രയോജനപ്പെടുത്തും.

New Update
drtyujhgfdrtyuk

കൊച്ചി: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം തദ്ദേശീയ ഫാഷൻ ബ്രാൻഡുകളെ അണിനിരത്തി “ഫ്ലിപ്പിൻട്രെൻഡ്സ്” അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്. ഉത്സവകാല സീസണിൽ പരമാവധി ഇന്ത്യൻ നിർമിത തുണിത്തരങ്ങൾ വിൽക്കാൻ സഹായിക്കുന്നതാണിത്. ഇതിനായി ഫ്ലിപ്പ്കാർട്ട് ആപ്പിൽ പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായവും ഇതിനായി പ്രയോജനപ്പെടുത്തും.

Advertisment

50 കോടിയോളം ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ട്രെൻഡിനനുസരിച്ചുള്ള വസ്ത്രങ്ങൾ കണ്ടെത്താൻ സാധിക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. കച്ചവടക്കാർക്ക് ഫ്ലിപ്പ്കാർട്ട് സെല്ലർ ആപ്പിലും സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ബ്രാൻഡുകൾക്ക് കൃത്യമായ വിപണിവിവരങ്ങൾ നൽകി ഏറ്റവും പുതിയ മോഡലുകൾ വിപണിയിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഫ്ലിപ്പ്കാർട്ട് ഫാഷന്റെ സീനിയർ ഡയറക്ടർ പല്ലവി സക്സേന പറഞ്ഞു.

Advertisment