/sathyam/media/media_files/sd3drzP3IdAx3KsbqNx9.webp)
ചര്‍മ്മത്തിന്റെ ആരോഗ്യകാര്യത്തില്‍ പ്രാധാന്യം കൊടുക്കേണ്ടതും അത്യാവശ്യമാണ്.പ്രായം കൂടുന്നതനുസരിച്ച് മുഖത്ത് ചുളിവുകളും പാടുകളും വരും. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതി. നല്ല ഭക്ഷണം യുവത്വം പ്രദാനം ചെയ്യും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. യുവത്വം നിലനിര്‍ത്താന്‍ ഇവ കഴിക്കാം.
പ്രോബയോട്ടിക് ഭക്ഷണമായ തൈര് വയറിന്റെ ആരോഗ്യത്തിനും ചര്‍മ്മാരോഗ്യത്തിനും ഒരു പോലെ ഗുണം ചെയ്യുന്ന ഒന്നാണ്. അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ ചര്‍മ്മം മൃദവും തിളക്കവുമുള്ളതാക്കി മാറ്റും.
ബെറി പഴങ്ങള്‍ മാജിക് ഫ്രൂട്ട്‌സാണെന്ന് വേണം പറയാന്‍.സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് പ്രായം കൂടുന്നത് തടയും. ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ഭക്ഷണത്തില്‍ തക്കാളിയുള്‍പ്പെടുത്തുന്നതില്‍ ശ്രദ്ധ വെക്കാം. ലൈക്കോപ്പിന്‍ അടങ്ങിയ തക്കാളി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ആന്റി ഓക്‌സിഡന്റുകളും കുര്‍കുമിനും അടങ്ങിയ മഞ്ഞള്‍ പ്രതിരോധശേഷിക്കൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും വീണ്ടെടുക്കും.
ഇലക്കറികളോട് നോ പറയാന്‍ വരട്ടെ. ചീര പോലെയുള്ള ഇലക്കറികള്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. വിറ്റാമിനുകളുടെ കലവറയാണ് നട്‌സ്. വിറ്റാമിന്‍ ബി, ഇ, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയ നട്‌സ് കഴിക്കുന്നത് ചര്‍മ്മം ആരോഗ്യമുള്ളതാക്കി മാറ്റും.