Advertisment

വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം..

ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.

New Update
kjhgfdsdrtfyguhjikolpokiuytfr

ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. 

Advertisment

1. ഇഞ്ചി: ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍  വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനത്തിനും സഹായിക്കും. 

2. ജീരകം: ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഇവ   ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും.

3. പെരുംജീരകം: പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. 

4. പെപ്പർമിന്‍റ്: ദഹന പ്രശ്നങ്ങൾ ശമിപ്പിക്കാൻ സഹായിക്കുന്നതിന് പെപ്പർമിന്‍റും സഹായിക്കും. 

5. പപ്പായ: പപ്പായയില്‍ ദഹനത്തിന് സഹായിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായ കഴിക്കുന്നതും  ദഹനം എളുപ്പമാകാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും. പയറു വര്‍ഗങ്ങള്‍, ബീന്‍സ്, ഗോതമ്പ്, കാബേജ്, കോളിഫ്ലവര്‍, ബ്രൊക്കോളി, വെളുത്തുള്ളി, ബാര്‍ലി, പാലുല്‍പന്നങ്ങള്‍, ആപ്പിള്‍, പിയര്‍ തുടങ്ങിയവയൊക്കെ ചിലരില്‍ ഗ്യാസ്,  വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം. അത്തരക്കാര്‍ ഇവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.  

foods-that-cause-gas-problems-and-bloating
Advertisment