/sathyam/media/media_files/2bcy5HNXb0drN7z4bijg.jpg)
ഉത്കണ്ഠ ഉണ്ടാകാനുള്ള കാരണങ്ങൾ ഒരാളുടെ ഉള്ളിൽ തന്നെ രൂപപ്പെടുന്നതാണ്. ഇത് ശാരീരികവും വൈജ്ഞാനികവുമായ അസ്വസ്ഥതയുടെ ലക്ഷണങ്ങളാണ് പ്രകടമാക്കുക. സ്വയം ദുർബലമാണെന്നും തിരിച്ചറിയുന്നതാണ് ഇതിൻ്റ ആദ്യ ലക്ഷണം. മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണം പ്രധാനമാണ്.ഓട്സ് ഉത്കണ്ഠ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. ഇതിൽ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഓട്സ് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു. കൂടാതെ ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയുമാണ്.
ഓറഞ്ചിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ കുറക്കുന്നതിനുള്ള ഗുണങ്ങൾ ഇതിലുണ്ട്. സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ വിറ്റാമിൻ സി സഹായകമാണ്.വാൾനട്ടാണ് മറ്റൊരു ഭക്ഷണം. ഇതിൽ അടങ്ങിയിട്ടുള്ള അവശ്യ ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു.
മധുരക്കിഴങ്ങിൽ വിറ്റാമിൻ ബി6 ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പ്രധാന പോഷകം സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ ഉൽപാദനത്തിന് സഹായിക്കുന്നു.ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ബദാം ഉത്കണ്ഠ നിയന്ത്രിക്കാൻ സഹായിക്കുന്നു. അവശ്യ വിറ്റാമിൻ ഇയും മറ്റ് ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ബദാം ലഘു ഭക്ഷണം പോലെയോ അല്ലെങ്കിൽ സലാഡുകളിലോ സ്മൂത്തിയായോ കഴിക്കാം.