Advertisment

ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ഹീമോഗ്ലോബിൻ്റെ അളവ് കുറയുമ്പോൾ  ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന തുടങ്ങിയവയ്ക്ക് കാരണമാകും. ഇന്ത്യയിൽ ആശങ്കയുണ്ടാക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് അനീമിയ.

New Update
ertyuiytrertyu

ഹീമോഗ്ലോബിൻ്റെ അളവ് കുറവ് കുറയുന്നത് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ്റെ അളവ് കുറയുമ്പോൾ  ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന തുടങ്ങിയവയ്ക്ക് കാരണമാകും. ഇന്ത്യയിൽ ആശങ്കയുണ്ടാക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് അനീമിയ. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നതായി കാണുന്നത്. 

Advertisment

ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി-12 എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹീമോഗ്ലോബിൻ്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ഹീമോഗ്ലോബിൻ്റെ അളവ് കുറയാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ഇരുമ്പിൻ്റെ കുറവാണെന്ന് നാഷണൽ അനീമിയ ആക്ഷൻ കൗൺസിൽ വ്യക്തമാക്കുന്നു.ഇരുമ്പ് അടങ്ങിയ ചീര ഇരുമ്പ് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് ശരീരത്തിലെ ഓക്സിജൻ പ്രവാഹം വർദ്ധിപ്പിക്കുകയും ക്ഷീണം തടയുകയും ചെയ്യുന്നു.

ശൈത്യകാല ഭക്ഷണത്തിൽ പയർ ഉൾപ്പെടുത്തുന്നത് ഊർജ്ജ നില നിലനിർത്താനും പേശികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും സഹായിക്കുന്നു.ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 2, ബി 6, ബി 12, സി എന്നിവ ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ (ആർബിസി) ഉത്പാദനം ഉത്തേജിപ്പിക്കുന്നതിനും ബീറ്റ്‌റൂട്ടിലെ ധാരാളം പോഷകങ്ങൾ ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇരുമ്പ് അടങ്ങിയ മത്തങ്ങ വിത്തുകളിൽ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന മഗ്നീഷ്യം, സിങ്ക് തുടങ്ങിയ മറ്റ് ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്.ഡാർക്ക് ചോക്ലേറ്റിൽ ഉയർന്ന അളവിൽ കൊക്കോ അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ അളവ് കൂട്ടാനും ക്ഷീണം അകറ്റാനുമെല്ലാം ഡാർക്ക് ചോക്ലേറ്റ് സഹായകമാണ്. 

foods-that-may-help-increase-haemoglobin-count
Advertisment