Advertisment

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളും മറ്റും തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള പരിചയപ്പെടാം.

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിതാരിക്കാന്‍ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

New Update
lkertyuiiuytryuio

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിതാരിക്കാന്‍ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും കൊളാജനും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ വെള്ളം ധാരാളം കുടിക്കണം. 

Advertisment

വൈറ്റ് ബ്രെഡിന്‍റെ ഗ്ലൈസമിക് സൂചിക വളരെ കൂടുതലാണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ചര്‍മ്മത്തില്‍ ചുളിവുകളും മറ്റും വീഴാനും ചര്‍മ്മം മോശമാകാനും കാരണമാകും.അമിത മദ്യപാനവും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാനും കാരണമാകും. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക. 

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് അടുത്തതായി ഒഴിവാക്കേണ്ടത്. പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കാം. പഞ്ചസാര ഒഴിവാക്കിയാല്‍ തന്നെ മുഖത്ത് മാറ്റം അറിയാന്‍ കഴിയും. 

സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. ഇവ പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. വളരെയധികം കലോറി അടങ്ങിയ ജങ്ക് ഫുഡ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാക്കും. കഫൈനിന്‍റെ അമിത ഉപയോഗവും ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

foods-that-speed-up-ageing
Advertisment