ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. 

New Update
lkjhgfdsdfghjk

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. 

Advertisment

കോഫിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. അതിനാല്‍ ബിപിയുള്ളവര്‍ ഇവ ഒഴിവാക്കുക. ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും കൊഴുപ്പും കൂടുതലായിരിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ്  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ജങ്ക് ഫുഡില്‍ ഉപ്പിന്റെ അളവ് അതിശയിപ്പിക്കുന്നതാണ്. 

ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റും ഒഴിവാക്കുക. ഇവ കൊളസ്ട്രോള്‍ കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകും. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും പരിമിതപ്പെടുത്തുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്. ശീതീകരിച്ച ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ മദ്യപാനവും ഒഴിവാക്കുക. 

foods-to-avoid-with-high-blood-pressure
Advertisment