Advertisment

വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

രോഗപ്രതിരോധ കോശങ്ങൾ അല്ലെങ്കിൽ ഇമ്മ്യൂണോസൈറ്റുകൾ എന്നും ഇവയെ  അറിയപ്പെടുന്നു. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് വെളുത്ത രക്താണുക്കളുടെ പ്രധാന ലക്ഷ്യം. ഇവ പകർച്ചവ്യാധികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. 

New Update
rtyuiytretyu

ചുവന്ന രക്താണുക്കള്‍ പോലെ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒന്നാണ് വെളുത്ത രക്താണുക്കൾ അഥവാ വൈറ്റ് ബ്ലഡ് സെല്ലുകള്‍.  രോഗപ്രതിരോധ കോശങ്ങൾ അല്ലെങ്കിൽ ഇമ്മ്യൂണോസൈറ്റുകൾ എന്നും ഇവയെ  അറിയപ്പെടുന്നു. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് വെളുത്ത രക്താണുക്കളുടെ പ്രധാന ലക്ഷ്യം. ഇവ പകർച്ചവ്യാധികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിനായി ഫ്ലക്സ് സീഡ്, ചിയ സീഡ്, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Advertisment

ഗ്രീന്‍ ടീയാണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ  വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാന്‍ ഗുണം ചെയ്യും. പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും വെളുത്ത രക്താണുക്കൾ അഥവാ വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും. ഇതിനായി ഓറഞ്ച്, സ്ട്രോബെറി, കിവി, പേരയ്ക്ക, ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കാം. തൈരാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ ഇവയും വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും. 

വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. നട്സും സീഡുകളുമാണ് അവസാനമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  വെളുത്ത രക്താണുക്കളുടെ എണ്ണം കൂട്ടാന്‍ ഗുണം ചെയ്യും. 

foods-to-boost-white-blood-cell-count
Advertisment