പതിവായുള്ള ചെറിയൊരു അശ്രദ്ധ പോലും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്. ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ ഒഴിവാക്കുകയും ചിലത് ശീലിക്കുകയും ചെയ്താൽ അനായാസം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ആയുസ് വർധിപ്പിക്കാനും കഴിയുമെന്ന് വിദഗ്ധർ പറയുന്നു. അവാക്കാഡോ സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു. വിറ്റാമിൻ കെയും ഫോളേറ്റും അടങ്ങിയതിനാൽ മെമ്മറിയും ഏകാഗ്രതയുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രക്രിയകളും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബൂബെറിയിൽ അടങ്ങിയിട്ടുണ്ട്. അവ മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്ലൂബെറിയുടെ പതിവ് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായകമാണ്. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു.
ശക്തമായ പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റുകളും ഗുണകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഉള്ളതിനാൽ വെർജിൻ ഒലിവ് ഓയിൽ തലച്ചോറിനുള്ള ഏറ്റവും മികച്ച ഭക്ഷണമാണ്. പൊട്ടാസ്യം, വിറ്റാമിൻ ബി 6, സെറോടോണിൻ എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കുന്നു. സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിൽ വിറ്റാമിൻ ബി 6 ഉൾപ്പെടുന്നു, ഇത് മാനസികാവസ്ഥ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
തലച്ചോറിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ധാരാളം പോഷകങ്ങൾ സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി, മാംഗനീസ് എന്നിവയിൽ ഉയർന്ന അളവിലുള്ള സ്ട്രോബെറി ശരീരത്തിൻ്റെ ആൻ്റിഓക്‌സിഡൻ്റ് പ്രതിരോധത്തിന് സഹായകമാണ്. ഇത് തലച്ചോറിനെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു.