നമ്മുടെ ഭക്ഷണരീതികളാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിനും ഇത്തരത്തില്‍ വലിയ രീതിയില്‍ പ്രാധാന്യമുണ്ട്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രാതല്‍ കഴിക്കേണ്ടതുണ്ട്.
പ്രാതലില്‍ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ പ്രാതലായി കഴിക്കുന്നത് നല്ലതല്ല. രാവിലെ കഴിക്കാന്‍ പാടില്ലാത്ത അത്തരം ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
പലരും ശരീരഭാരം കുറയ്ക്കാനെന്ന പേരിലും മറ്റുമായി പതിവായി പ്രാതലില്‍ സിറിയലുകള്‍ കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ പഞ്ചസാരയും കൃത്രിമ രുചികളും നിറങ്ങളും ചേര്‍ത്ത സിറിയലുകള്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. ഇവ കഴിക്കുന്നത് കലോറിയും ശരീരഭാരം കൂടുന്നതിനും കാരണമാകും.
ചിലര്‍ക്ക് ബേക്കറി പലഹാരങ്ങള്‍ രാവിലെ കഴിക്കുന്നത് ശീലമാണ്. എന്നാല്‍ പേസ്ട്രികളും ഡോനട്ടുകളും പോലുള്ള ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇവ രാവിലെ കഴിക്കുന്നത് ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടുന്നത് കാരണമാകും. കൂടാതെ ശരീരഭാരം കൂട്ടുകയും ചെയ്യും.
പ്രാതലിനൊപ്പം ജ്യൂസ് കുടിക്കുന്നവരുണ്ട്. എന്നാല്‍ പഞ്ചസാര അധികം ചേര്‍ത്തുള്ള ജ്യൂസ് നല്ലതല്ല. കൂടാതെ പഞ്ചസാരയും കലോറിയും മറ്റും ധാരാളം അടങ്ങിയ മറ്റു പാനീയങ്ങളും രാവിലെ കുടിക്കുന്നത് ഒഴിവാക്കുക. റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ വൈറ്റ് ബ്രെഡ് രാവിലെ കഴിക്കുന്നതും ഒഴിവാക്കുക. ഇവ ആരോഗ്യത്തിന് ദോഷം ചെയ്യും.
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. ഇത് കൊളസ്‌ട്രോള്‍ കൂടുന്നതിന് വഴിതെളിക്കും. കൂടാതെ രാവിലെ വെറും വയറ്റില്‍ വേവിക്കാത്ത പച്ചക്കറികള്‍ സലാഡായി കഴിക്കുന്നതും പഴങ്ങള്‍ സലാഡായി കഴിക്കുന്നതും നല്ലതല്ല.
രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും പൂര്‍ണമായും ഒഴിവാക്കണം. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും മറ്റും അടങ്ങിയ പാന്‍കേക്ക് പോലുള്ള ഭക്ഷണങ്ങളും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും.ചീസ്, പനീര്‍ അടങ്ങിയ ഭക്ഷണങ്ങളും പ്രാതലില്‍ ഉള്‍പ്പെടുത്തരുത്. ഇവ കൊളസ്‌ട്രോള്‍ കൂട്ടും. കൃത്രിമ രുചികളും മധുരവും മറ്റും ചേര്‍ത്ത യോഗട്ടും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.