Advertisment

എഴുപത് വയസ്സ് കഴിഞ്ഞവർക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര ; ഡിസംബറിൽ പ്രഖ്യാപനം

70 വയസ്സ് പിന്നിട്ട ഗുണഭോക്താക്കളുടെ എണ്ണം കുറവാണെങ്കിൽ പ്രായപരിധി കുറയ്ക്കും. കെഎസ്ആർടിസിയുമായി നടത്തിയ പ്രാഥമിക ചർച്ച വിജയമായിരുന്നുവെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.

New Update
dfghjkjhgfdfghk

തിരുവനന്തപുരം∙എഴുപത് വയസ്സ് കഴിഞ്ഞവർക്ക് കെഎസ്ആർടിസി ബസിൽ നഗരത്തിൽ സൗജന്യയാത്രയ്ക്കുള്ള പദ്ധതിയ്ക്ക് തുടക്കം.വയോജന സൗഹൃദനഗരമാക്കി തലസ്ഥാനത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഗുണഭോക്താക്കൾക്ക് കോർപറേഷനിൽ നിന്ന് ട്രാവൽ കാർഡ് നൽകും. ഈ കാർഡ് ഉപയോഗിച്ച് നടത്തുന്ന യാത്രയ്ക്ക് കെഎസ്ആർടിസിയുടെ ഏതു സർവീസിലും പതിവുപോലെ ടിക്കറ്റ് നൽകും.
 
ടിക്കറ്റ് നിരക്ക് കണക്കാക്കി ഓരോ മാസവും പണം കെഎസ്ആർടിസിക്ക് കൈമാറാനാണ് നിലവിലെ ധാരണ. 70 വയസ്സ് പിന്നിട്ട ഗുണഭോക്താക്കളുടെ എണ്ണം കുറവാണെങ്കിൽ പ്രായപരിധി കുറയ്ക്കും. കെഎസ്ആർടിസിയുമായി നടത്തിയ പ്രാഥമിക ചർച്ച വിജയമായിരുന്നുവെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.

Advertisment

 കെഎസ്ആർടിസിയുമായി സഹകരിച്ച് കോർപറേഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്. ടിക്കറ്റ് ചാർജ് ഇനത്തിൽ ചെലവാകുന്ന തുക തനതുഫണ്ടിൽ നിന്ന് കോർപറേഷൻ നൽകും. ഇതിന് അനുമതി തേടി തദ്ദേശ വകുപ്പിന് കോർപറേഷൻ കത്ത് നൽകി. അനുമതി ലഭിച്ചാൽ ഡിസംബറിൽ പദ്ധതിയുടെ പ്രഖ്യാപനം നടത്തും. 

Advertisment