ഭാരം കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. വണ്ണം കുറയ്ക്കുന്നതിൽ പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ ഭാരം കുറയ്ക്കാവുന്നതാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. ഇതിൽ വെള്ളം കൂടുതലാണെങ്കിലും കലോറി കുറവാണ്. ഇത് വിശപ്പ് നിയന്ത്രിക്കും. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.പാഷൻ ഫ്രൂട്ട് കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുള്ളതുമായ പഴമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമതയ്ക്കും ഗുണം ചെയ്യും.
ആപ്പിളിൽ കലോറി കുറവാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടങ്ങിയ കിവി ശരീരഭാരം നിയന്ത്രിക്കുന്നതിലും ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്തുന്നതിലും സഹായിക്കുന്നു. ദിവസവും ഒരു കിവിപ്പഴം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ബെറിപ്പഴം സഹായിക്കും. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറികൾ പല കാരണങ്ങളാൽ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.ഓറഞ്ചിൽ വിറ്റാമിൻ സി, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.. ഓറഞ്ചിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ, ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.