ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ മുഖത്ത് കാണുന്ന പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാം. ഇതിനായി ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളായ എ, ബി, സു എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളും പപ്പായയിലുണ്ട്. അതിനാല്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ മാതളവും ചര്‍മ്മത്തിലെ പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് കിവി. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളും മറ്റും തടയാനും സഹായിക്കും. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ ചര്‍മ്മത്തിലെ വരൾച്ച, ചുളിവുകള്‍ എന്നിവയെ അകറ്റുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും.
92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയും അടങ്ങിയ തണ്ണിമത്തന്‍ ചര്‍മ്മത്തിലെ ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയ്ക്ക. ഇവ ചുളിവുകളെ തടയാനും ചര്‍മ്മത്തെ ചെറുപ്പമായിരിക്കാനും സഹായിക്കും. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.