Advertisment

കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...

പോഷകങ്ങളുടെ അപര്യാപ്‌തത പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.

New Update
kjhgfdsdfghjklkjhgfrghjkl;'

പോഷകങ്ങളുടെ അപര്യാപ്‌തത പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. സിട്രസ് പഴങ്ങൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

 അവക്കാഡോ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മറ്റും അടങ്ങിയ ഇവ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കിവി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആപ്രിക്കോട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റാ കരോട്ടിനും മറ്റ് വിറ്റാമിനുകളും അടങ്ങിയ ആപ്രിക്കോട്ട് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി പോലെയുള്ള ബെറി പഴങ്ങളില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

#fruits-to-improve-eyesight
Advertisment