Advertisment

സ്റ്റൈപ്പെൻഡോടെ യു.എസിൽ പഠനം, ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാൻ അവസരം

അക്കാദമിക്, ഗവേഷണമേഖലയിൽ മികവ് കാഴ്ചവെച്ച വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ, പ്രൊഫഷണലുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ളവർക്ക് അപേക്ഷിക്കാം.

New Update
kjhgfdfghjkl;'

മാസ്റ്റേഴ്‌സ്, ഡോക്ടറൽ റിസർച്ച്, പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഉൾപ്പെടെ പഠനത്തിനും ഗവേഷണത്തിനുമുള്ള വിവിധ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജുക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.) അപേക്ഷ ക്ഷണിച്ചു. യു.എസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സാംസ്കാരിക അംബാസഡറാകാനും ഇതോടൊപ്പം അവസരംലഭിക്കും. അക്കാദമിക്, ഗവേഷണ, അധ്യാപന, തൊഴിൽ മേഖലകളിൽ ഇന്ത്യ-യു.എസ്. സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫെലോഷിപ്പ് നൽകുന്നത്. അക്കാദമിക്, ഗവേഷണമേഖലയിൽ മികവ് കാഴ്ചവെച്ച വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ, പ്രൊഫഷണലുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ളവർക്ക് അപേക്ഷിക്കാം.

Advertisment

മാസ്റ്റേഴ്സ് ഫെലോഷിപ്പ്

ഫുൾബ്രൈറ്റ്-നെഹ്‌റു മാസ്റ്റേഴ്സ് ഫെലോഷിപ്പ്. ഫെലോഷിപ്പോടെ യു.എസിൽ മാസ്റ്റേഴ്‌സ് ചെയ്യാൻ അവസരം. യു.എസിലെ ബിരുദത്തിന് തത്തുല്യമായ യോഗ്യത വേണം. കൂടാതെ മൂന്നുവർഷത്തെ പ്രൊഫഷണൽ ജോലി പരിചയം. വിഷയങ്ങൾ: ഇക്കണോമിക്‌സ്, എൻവയോൺമെന്റൽ സയൻസ് സ്റ്റഡീസ്, ഹയർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ, ഇന്റർനാഷണൽ അഫയേഴ്‌സ്, ഇന്റർനാഷണൽ ലീഗൽ സ്റ്റഡീസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പബ്ലിക് ഹെൽത്ത്, അർബൻ ആൻഡ് റീജണൽ പ്ലാനിങ്, വിമെൻ സ്റ്റഡീസ്-ജൻഡർ സ്റ്റഡീസ്. അവസാന തീയതി: മേയ് 15

ഡോക്ടറൽ റിസർച്ച്

ഫുൾബ്രൈറ്റ്-നെഹ്റു ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ്: ഇന്ത്യയിൽ പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്തവർക്ക്. ആറ് മുതൽ ഒൻപതുമാസംവരെ. വിഷയങ്ങൾ: അഗ്രിക്കൾച്ചറൽ സയൻസ്, ബയോ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഇക്കോണമി, എ.ഐ., മെഷീൻ ലേണിങ്, ബിഗ് ഡേറ്റ അനലറ്റിക്‌സ്) എർത്ത് സയൻസസ്, ഇക്കണോമിക്‌സ് ഉൾപ്പെടെ ഇരുപതോളം വിഷയങ്ങൾ. ജെ1 വിസ, സ്റ്റൈപ്പെൻഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ. അവസാന തീയതി: ജൂലായ് 15

അക്കാദമിക് ആൻഡ് പ്രൊഫഷണൽ എക്‌സലൻസ്

ഫുൾബ്രൈറ്റ്-നെഹ്റു അക്കാദമിക് ആൻഡ് പ്രൊഫഷണൽ എക്സലൻസ് ഫെലോഷിപ്പ്: യു.എസിലെ സ്ഥാനത്തിൽ അധ്യാപനവും ഗവേഷണവും ഒരുമിച്ചുകൊണ്ടുപോകാനുള്ള അവസരം. അധ്യാപന, ഗവേഷണ മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും പിഎച്ച്.ഡിയും. അവസാന തീയതി: ജൂലായ് ഒന്ന്

പോസ്റ്റ് ഡോക്ടറൽ റിസർച്ച്

ഫുൾബ്രൈറ്റ്-നെഹ്റു പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ്: ഇന്ത്യയിൽ ഗവേഷണം നടത്തുന്നവർക്ക്. യോഗ്യത: കഴിഞ്ഞ നാലുവർഷത്തിനുള്ളിലെടുത്ത പിഎച്ച്.ഡി. ബിരുദം. ഗവേഷണ മികവ് തെളിയിച്ചിരിക്കണം. അവസാന തീയതി: ജൂലായ് 15

കലാം ക്ലൈമേറ്റ് ഫെലോഷിപ്പ്

ഇന്ത്യയിലെയും യു.എസിെലയും കാലാവസ്ഥാ വ്യതിയനാവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമാണ് ഫെലോഷിപ്പ്. അവസാന തീയതി: ജൂലായ് 15.

* ഫുൾബ്രൈറ്റ്- കലാം ക്ലൈമറ്റ് ഫെലോഷിപ്പ് ഫോർ ഡോക്ടറൽ റിസർച്ച്: ഇന്ത്യയിലെ സ്ഥാപനത്തിൽ 2023 നവംബർ ഒന്നിനോ ശേഷമോ പിഎച്ച്.ഡി.ക്ക്‌ രജിസ്റ്റർചെയ്തിരിക്കണം. ആറുമുതൽ ഒൻപതു മാസംവരെയാണ് ദൈർഘ്യം. മേഖലകൾ: ക്ലീൻ എനർജി ടെക്നോളജീസ് ആൻഡ് എനർജി ട്രാൻസിഷൻ. ക്ലൈമറ്റ് ആൻഡ് ഹെൽത്ത്, ക്ലൈമറ്റ് ഫിനാൻസ്, മൈഗ്രേഷൻ, ക്ലൈമറ്റ്-സ്മാർട്ട് അഗ്രിക്കൾച്ചർ, ക്ലൈമറ്റോളജി, ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്നോളജി, ഓഷ്യനോഗ്രാഫി, റിന്യൂവബിൾ എനർജി ഉൾപ്പെടെയുള്ള വിഷയങ്ങൾ.

* ഫുൾബ്രൈറ്റ്-കലാം ക്ലൈമറ്റ് ഫെലോഷിപ്പ് ഫോർ പോസ്റ്റ് ഡോക്ടറൽ റിസർച്ച്: ഗവേഷണ കഴിവുകൾ വികസിപ്പിക്കുന്നതിനും ഗവേഷകർക്കും ഫാക്കൽറ്റികൾക്കും അപേക്ഷിക്കാം. യു.എസിലെ ഗവേഷണ സ്ഥാപനങ്ങളുമായും ഫാക്കൽറ്റികളുമായും ദീർഘകാല സഹകരണം എന്നിവ ലഭിക്കും. എട്ടുമാസം മുതൽ 24 മാസംവരെ ദൈർഘ്യം. നാലുവർഷത്തിനുള്ളിൽ നേടിയ പിഎച്ച്.ഡി. അല്ലെങ്കിൽ ഡി.എം. ബിരുദം. മികച്ച ജേണലുകളിൽ പ്രസിദ്ധീകരണങ്ങളുണ്ടാരിക്കണം.

* ഫുൾബ്രൈറ്റ്-കലാം ക്ലൈമറ്റ് ഫെലോഷിപ്പ് ഫോർ അക്കാദമിക് ആൻഡ് പ്രൊഫഷണൽ എക്‌സലൻസ്: ഇന്ത്യയിലെ ഫാക്കൽറ്റി, ഗവേഷകർ, പ്രൊഫഷണൽസ് എന്നിവർക്ക് യു.എസിൽ അധ്യാപനം, ഗവേഷണം അല്ലെങ്കിൽ ഇവയ്ക്ക് രണ്ടിനും ഫെലോഷിപ്പ്. നാലുമുതൽ ഒൻപത് മാസം വരെ ദൈർഘ്യം. ഇന്ത്യക്കും യുഎസിനും ഈ മേഖലയിലെ ഗവേഷണത്തിന്റെ പ്രസക്തി, സ്ഥാപനത്തിന് അതിന്റെ പ്രയോജനം, യു.എസിൽ ഗവേഷണം നടത്തേണ്ട ആവശ്യകത തുടങ്ങിയവ അപേക്ഷയിൽ വിശദീകരിക്കണം. യോഗ്യത: പിഎച്ച്.ഡി.യും അഞ്ച് വർഷത്തിൽ കുറയാത്ത അധ്യാപന, ഗവേഷണ, പ്രൊഫഷണൽ പരിചയം.

വിവരങ്ങൾക്ക്

www.usief.org.in/

educationusaindia@usief.org.in

ടോൾ ഫ്രീ: 1800 103 1231 (തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ)

7428932225 (വാട്സാപ്പ്) ഗവേഷണംനടത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുമായും ഫാക്കൽറ്റികളുമായും നേരത്തേ ആശയവിനിമയം നടത്തണം. അവർ നൽകുന്ന കത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.

full-bright-fellowships-2024-study-at-usa-with-stipend
Advertisment