ഷാജി കൈലാസിന്‍റെ മകന്‍ നായകന്‍ : 'ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി !!

രണ്ട് , ഫൈനൽസ് എന്നീ ചിത്രങ്ങൾക്ക്  ശേഷം പ്രജീവം മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് - ആനി ദമ്പതികളുടെ ഇളയ മകന്‍ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്.

author-image
മൂവി ഡസ്ക്
Updated On
New Update
ftyu78iokjty67y89op
പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രണ്ട് , ഫൈനൽസ് എന്നീ ചിത്രങ്ങൾക്ക്  ശേഷം പ്രജീവം മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് - ആനി ദമ്പതികളുടെ ഇളയ മകന്‍ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്.
സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ,എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ചിത്രം ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിൽ എത്തും.
സംവിധായകൻ ഷെബി ചൗഘട്ടിന്‍റെ കഥക്ക് വി.ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫിന്റെ സംഗീതം. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.പശ്ചാത്തല സംഗീതം : റോണി റഫേൽ,ക്യാമറ: രജീഷ് രാമൻ, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷൻ കോറിയോഗ്രാഫർ: റൺ രവി,  മേക്കപ്പ് -സന്തോഷ് വെൺപകൽ, നിശ്ചല ഛായാഗ്രഹണം - അജീഷ്, കോസ്റ്റ്യും ഡിസൈൻ - ബ്യൂസി ബേബി ജോൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് കുര്യൻ ജോസഫ്,  പ്രൊജക്റ്റ് ഡിസൈൻ മുരുകൻ എസ്,ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ.
Advertisment
Advertisment