'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' ചിത്രത്തിൻ്റെ മോഷന്‍ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സംവിധായകൻ ഷാജികൈലാസിന്‍റെ മകന്‍ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു. 

author-image
മൂവി ഡസ്ക്
New Update
wert6uy7iuytrerty

ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവൃതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ മോഷന്‍ പോസ്റ്റർ അണിയറക്കാര്‍ പുറത്തുവിട്ടു. സംവിധായകൻ ഷാജികൈലാസിന്‍റെ മകന്‍ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു. 

Advertisment

കാക്കിപ്പട എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ, എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി, അഷറഫ് പിലായ്ക്കൽ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫഅ സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ രജീഷ് രാമൻ, എഡിറ്റിംഗ് സുജിത് സഹദേവ്, ആക്ഷൻ കോറിയോഗ്രാഫർ റൺ രവി, പി ആർ ഒ വാഴൂർ ജോസ്. നിർമ്മാണ പ്രവർത്തനം പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തുതന്നെ പ്രദർശനത്തിനെത്തും.

gangs-of-sukumarakurup-motion-poster
Advertisment