അല്ലിസിൻ പോലുള്ള സംയുക്തങ്ങളാൽ സമ്പന്നമാണ് വെളുത്തുള്ളി. അതിനാൽ ഇവയ്ക്ക് ഗ്ലൂക്കോസ് നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു വെളുത്തുള്ളി വിവിധ മരുന്നുകളിലും ചേർത്ത് വരുന്നു.
എന്നാൽ വെളുത്തുള്ളി മാത്രമല്ല വെളുത്തുള്ളിയുടെ തൊലികളും ഉപയോഗപ്രദമാണ്. ഹൃദയത്തിനും പ്രതിരോധശേഷിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും വെളുത്തുള്ളി തൊലി മികച്ചതാണ്. വിറ്റാമിൻ എ, സി, ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയ്ക്ക് പുറമേ ഫ്ലേവനോയിഡുകളും ക്വെർസെറ്റിനും അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളി തൊലികളിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയതിനാൽ അവ ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു. ഇവ ലിപിഡുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ആൻറിഅഥെറോജെനിക് ഫലങ്ങളുമുണ്ട്. സൾഫർ അടങ്ങിയ സംയുക്തങ്ങളുള്ള ചർമ്മത്തിന് രക്തസമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങളുണ്ട്.
വെളുത്തുള്ളി തൊലി ഉയർന്ന രക്തസമ്മർദ്ദം തടയുന്നു. രക്തസമ്മർത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന സംയുക്തങ്ങളിലൊന്നാണ് അല്ലിസിൻ. വെളുത്തുള്ളി തൊലികൾ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ അവ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.
വെളുത്തുള്ളി തൊലി ഉണക്കി പൊടിച്ച് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടി രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി തൊലികൾ പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ്. കൊളാജൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൊളാജൻ ആണ് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്തുന്നതിന് സഹായിക്കുന്നു.