New Update
/sathyam/media/media_files/vPD3ccTPDZAluKxJ9wpB.jpg)
ചെന്നൈ ∙ സംസ്ഥാനത്ത് വെളുത്തുള്ളി വില ഉയരുന്നു. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ മൂലം ഉൽപാദനം കുറഞ്ഞതിനെ തുടർന്നു വരവു കുറഞ്ഞതിനാലാണു വില കൂടുന്നത്. ചെന്നൈയിൽ മലപ്പൂണ്ട് എന്നറിയപ്പെടുന്ന വലിയ വെളുത്തുള്ളി ഗ്രേഡ് അനുസരിച്ച് കിലോയ്ക്ക് 280–400 രൂപയും ചെറുതിന് 120–130 രൂപയുമാണ് വില.
Advertisment
സവാള, ചെറിയുള്ളി, നാരങ്ങ എന്നിവയുടെ വിലയും ഉയരുന്നുണ്ട്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 60–70 രൂപയാണു വില. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നാരങ്ങയുടെ വില കിലോയ്ക്ക് 120 രൂപയായി ഉയർന്നു. ചില്ലറ കേന്ദ്രങ്ങളിൽ 180 രൂപ വരെയാണ് ഈടാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us