'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

റിലീസിനൊരുങ്ങുന്ന ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം തൊടുപുഴയിലാണ്. സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും ഗെറ്റ് സെറ്റ് ബേബിയെന്നാണ് റിപ്പോര്‍ട്ട്.

author-image
മൂവി ഡസ്ക്
New Update
kuytrtyuio

 റിലീസിനൊരുങ്ങുന്ന ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം തൊടുപുഴയിലാണ്. സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും ഗെറ്റ് സെറ്റ് ബേബിയെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദൻ വിനയ് ഗോവിന്ദിന്റെ സംവിധാനത്തില്‍ എത്തുന്ന ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Advertisment

നിഖിലാ വിമല്‍ നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ പുറത്തുവിടും. ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തില്‍ ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്‍നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ശ്യാം മോഹനും ജോണി ആന്റണിക്കുമൊപ്പം ചിത്രത്തില്‍ മീര വാസുദേവ്, ഭഗത് മാനുവൽ, സുരഭി ലക്ഷ്‍മി, മുത്തുമണി, വർഷ രമേഷ്, ജുവൽ മേരി, അഭിരാം, ഗംഗ മീര തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമ്പോള്‍ രചന നിർവഹിക്കുന്നത് വൈവി രാജേഷും അനൂപ് രവീന്ദ്രനും സംഗീത സംവിധാനം സാം സിഎസും നിര്‍മാണം സ്‍കന്ദാ സിനിമാസും കിംഗ്‍സ്‍മെൻ പ്രൊഡക്ഷൻസുമാണ്.

ഉണ്ണി മുകുന്ദന്റേതായി മലയാളത്തില്‍ ഒടുവില്‍ വന്നത് ജയ് ഗണേഷാണ്. സംവിധാനം രഞ്‍ജിത് ശങ്കറാണ്. മഹിമ നമ്പ്യാരാണ് നായിക. മോശമല്ലാത്ത പ്രതികരണമായിരുന്നു ഉണ്ണി മുകുന്ദൻ ചിത്രത്തിന് ലഭിച്ചത്.

ഗന്ധർവ്വ ജൂനിയര്‍ എന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദൻ നായകനാകുന്നതില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്. ഒരു ഫാന്റസി കോമഡി ഴോണര്‍ ചിത്രമായിരിക്കും ഗന്ധര്‍വ ജൂനിയര്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൽ ​ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ എത്തും. സംവിധാനം വിഷ്‍ണു അരവിന്ദ് നിര്‍വഹിക്കുമ്പോള്‍ തിരക്കഥ പ്രവീൺ പ്രഭാറാമും സുജിൻ സുജാതനുമാണ്.

Advertisment