നെയ്യ് കഴിക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും കാൻസറിനെ പ്രതിരോധിക്കാനും, കുറഞ്ഞ രക്തസമ്മർദ്ദം ഇല്ലാതാക്കാനും, പൊണ്ണത്തടി കുറയ്ക്കനും സംയോജിത ലിനോലെയിക് ആസിഡ് സഹായിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

New Update
ertyuiytrertyuytry

ശാസ്ത്രീയമായി നോക്കിയാൽ നെയ്യിൽ സവിശേഷമായ ഒരു കാർബൺ ഘടനയുണ്ട്. അതു പോലെ തന്നെ അതിൽ സംയോജിത ലിനോലെയിക് ആസിഡ് (CLA) അടങ്ങിയിട്ടുണ്ട്. ഇത് വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

പാൽ, വെണ്ണ, നെയ്യ്, മാംസം എന്നിവ സംയോജിത ലിനോലെയിക് ആസിഡിൻ്റെ സ്വാഭാവിക ഉറവിടങ്ങളാണ്. ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും കാൻസറിനെ പ്രതിരോധിക്കാനും, കുറഞ്ഞ രക്തസമ്മർദ്ദം ഇല്ലാതാക്കാനും, പൊണ്ണത്തടി കുറയ്ക്കനും സംയോജിത ലിനോലെയിക് ആസിഡ് സഹായിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. നിരവധി ​ഗുണങ്ങളാൽ സമ്പന്നമായ നെയ്യ് ദിവസവും ഒരു സ്പൂൺ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

Advertisment
  • നമ്മുടെ ശരീരത്തിലെ പ്രധാന ഘടകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ പൂരിത ഫാറ്റി ആസിഡുകളും കൊളസ്ട്രോളും ചേർന്നതാണ് നെയ്യ്. കൂടാതെ വിറ്റാമിൻ എ, റെറ്റിനോൾ, വിറ്റാമിൻ ഡി തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്.

  • നെയ്യ് കഴിക്കുന്നത് രക്തത്തിലെ ലിപിഡുകൾ വർധിപ്പിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.

  • നെയ്യ് കഴിക്കുന്നത് ഹൃദയത്തിനും തലച്ചോറിനും നല്ലതാണ്. കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും.

  • ​ഗർഭിണികളിൽ തൈറോയ്ഡ് പ്രവർത്തനം, മുലയൂട്ടൽ, വിറ്റാമിൻ ഡി കുറവ് എന്നിവ നിയന്ത്രിക്കാനും നെയ്യ് ഉത്തമമാണ്. കൂടാതെ കുടലിനുള്ള ഒരു മികച്ച പ്രീബയോട്ടിക് കൂടിയാണ് നെയ്യ്.

  • അലർജിയെ പ്രതിരോധിക്കുന്നതിനൊപ്പം മലബന്ധം പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു.

  • രക്തത്തിലെ പഞ്ചസാര അല്ലെങ്കിൽ ഗ്ലൂക്കോസ് സ്പൈക്ക് നിയന്ത്രിക്കാനും സഹായിക്കുന്നു.

  • കൂടാതെ നെയ്യ്ക്ക് ആന്റിഓക്സിഡന്റ് ​ഗുണങ്ങൾ ഉണ്ട്.

  • പ്രകൃതിദത്തമായ മോയ്സ്ചറൈസർ കൂടിയാണ് നെയ്യ്. വരണ്ട ചുണ്ടുകളിലും ചർമ്മത്തിലും നെയ്യ് പുരട്ടുന്നത് നലല്താണ്. കൂടാതെ ആൻറിബയോട്ടിക് ഗുണങ്ങളുള്ളതിനാൽ വായിലെ അൾസർ പോലുള്ളവയിൽ നെയ്യ് പുരട്ടുന്നത് നല്ലതാണ്.

ghee-burn-stubborn-belly-fat
Advertisment