തൃക്കരുവ പഞ്ചായത്തിലെ ഇഞ്ചവിള നെൽപ്പാടം മണ്ണടിച്ച് വൻതോതിൽ നികത്തുന്നു

അവധി ദിവസങ്ങളിലാണ് ലോറികളിൽ മണ്ണെത്തിക്കുന്നത്. ഏകദേശം 40 ലോഡ് മണ്ണാണ് ഏലായിൽ ഇറക്കിയിരിക്കുന്നത്. തൃക്കരുവ കൃഷിഭവന്റെ പരിധിയിൽ വരുന്ന ഇഞ്ചവിള ഏലയിൽ മുൻപ് നെൽകൃഷി ചെയ്തിരുന്ന ഭാഗമാണ് ഇപ്പോൾ നികത്തുന്നത്.  

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
dsrtyuioiuytre

അഞ്ചാലുംമൂട് ∙ ഇഞ്ചവിള നെൽപ്പാടം മണ്ണടിച്ച് വൻതോതിൽ നികത്തുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏലായുടെ കരയാണ് മണ്ണിട്ട് നികത്തുന്നത്. വയലിനു മധ്യേയുള്ള റോഡിന്റെ വശത്തെ ഏലയാണ് നികത്തിത്തുടങ്ങിയത്. 

Advertisment

അവധി ദിവസങ്ങളിലാണ് ലോറികളിൽ മണ്ണെത്തിക്കുന്നത്. ഏകദേശം 40 ലോഡ് മണ്ണാണ് ഏലായിൽ ഇറക്കിയിരിക്കുന്നത്. തൃക്കരുവ കൃഷിഭവന്റെ പരിധിയിൽ വരുന്ന ഇഞ്ചവിള ഏലയിൽ മുൻപ് നെൽകൃഷി ചെയ്തിരുന്ന ഭാഗമാണ് ഇപ്പോൾ നികത്തുന്നത്.  

ഏല നികത്തുന്നതിന് എതിരെ തൃക്കരുവ വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകിയിരുന്നെങ്കിലും അത് ലംഘിച്ച് വയൽ നികത്തിൽ നിർബാധം തുടരുകയാണ്. ഭരണ കക്ഷിയിലെ പ്രാദേശിക നേതാവാണ് ഏല നികത്തുന്നതിന് സഹായം ചെയ്തു നൽകുന്നതെന്നും അതിനാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ginger-paddock-has-been-filled
Advertisment