ജി.കെ.എൻ. പിള്ള സംവിധാനം ചെയ്യുന്ന 'അങ്കിളും കുട്ട്യോളും'ചിത്രം റിലീസിനൊരുങ്ങുന്നു

കുട്ടികൾക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ സന്ദേശമുയർത്തുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും'. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.

author-image
മൂവി ഡസ്ക്
Updated On
New Update
jdsdfghjkljhgfdtytry

ആദീഷ് പ്രവീൺ, ജി.കെ.എൻ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എൻ. പിള്ള സംവിധാനം ചെയ്യുന്ന 'അങ്കിളും കുട്ട്യോളും' റിലീസിനൊരുങ്ങുന്നു. പീവീ സിനിമാസിൻ്റെ ബാനറിൽ എസ്. സുർജിത് നിർമിക്കുന്ന ചിത്രം ജൂൺ 21-ന് റിലീസ് ചെയ്യും.

Advertisment

കുട്ടികൾക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ സന്ദേശമുയർത്തുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും'. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ജി.കെ.എൻ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'അങ്കിളും കുട്ട്യോളും'.

സ്നേഹം+ദൈവം=ഗുരു എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ ഇതിവൃത്തം ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്ന് സംവിധായകൻ ജി കെ എൻ പിള്ള പറഞ്ഞു. ദേശീയ അവാർഡ് ജേതാവ് മാസ്റ്റർ ആദിഷ് പ്രവീൺ, ജി കെ എൻ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

നന്ദു പൊതുവാൾ, ശിവാനി സായ, രാജീവ് പാല, എസ്.സുർജിത്, റെജി ജോസ്, ദിലീപ് നീലീശ്വരം, പ്രണവ് ഉണ്ണി, വിമൽ, പ്രീത, വസുന്ധര, റെയ്ച്ചൽ മാത്യു, ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിൻ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആൻഡ്രിയ, ദേവക് ബിനു, ആൽഫ്രഡ് റോബിൻ, പാർത്ഥിവ് സന്തോഷ്, അക്ഷയ് സുഭാഷ്, ആദർശ് ജോഷി, കാശിനാഥ് ശ്രീപതി, വരുൺ മനോജ്, പല്ലവി സജിത്, ആൻഡ്രിയ എൽദോസ് ,വൈഗ മനോജ്, ഗൗരി നന്ദ, അഷ്റഫ് മല്ലശ്ശേരി, കല്ലമ്പലം വിജയൻ, ആഗ്നേയ് പ്രകാശ് തുടങ്ങിയവരാണ് അഭിനേതാക്കൾ. പി.ആർ ഒ -പി. ആർ. സുമേരൻ.

gkn-pilla-movie-unlce-and-kids-releasing
Advertisment