New Update
കൊച്ചി: ജനുവരിയില്‍ നടക്കാന്‍ പോകുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ അനിമേഷന്‍ വിഷ്വല്‍ ഇഫക്ട്സ് ഗെയിമിംഗ് കോമിക്സ് എക്സ്റ്റന്‍ഡഡ് റിയാലിറ്റി വിഭാഗത്തിനെ പ്രത്യേക മേഖലയായി പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച എവിജിസി എക്സര്‍ (എവിജിസി-എക്സ് ആര്‍) അരീന സന്ദര്‍ശിക്കവെ വിവിധ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന്‍റെ എവിജിസി-എക്സ് ആര്‍ പോളിസിയുടെ ചുവടുപിച്ച് ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് മാത്രമായി കോ-വര്‍ക്കിംഗ് സ്പേസ് ആദ്യമായി ആരംഭിച്ചത് ഇന്‍ഫോപാര്‍ക്കിലാണ്.
ആഗോളനിലവാരത്തിലുള്ള മലയാളി പ്രതിഭകളാണ് ഇന്ന് ലോകത്തെ മുന്‍നിര അനിമേഷന്‍ മേഖലയിലുള്ളതെന്ന് മന്ത്രി പറഞ്ഞു. എവിജിസി-എക്സ് ആര്‍ മേഖല കേരളത്തില്‍ സജീവമാകുന്നതോടെ ഈ പ്രതിഭകള്‍ നമ്മുടെ നാട്ടിലേക്ക് തിരികെയെത്തും. കൂടുതല്‍ നിക്ഷേപം ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി ആഗോള നിക്ഷേപക സംഗമത്തില്‍ എവിജിസി-എക്സ് ആറിനെ പ്രത്യേകമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനികള്‍ ഫിലിം സിറ്റി തുടങ്ങാനായിട്ടുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ഫിലിം സിറ്റികളില്‍ അനിമേഷന് പ്രത്യേക പ്രാധാന്യമുണ്ടാകും. എവിജിസി- എക്സ് ആര്‍ മേഖലയില്‍ വലിയ അവസരങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എവിജിസി-എക്സ് ആറിന് വേണ്ടി മാത്രമായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ സംവിധാനമാണ് ഇന്‍ഫോപാര്‍ക്കിലേതെന്ന് സിഇഒ സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. എവിജിസി-എക്സ് ആറിലെ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം സംവിധാനം ഉണ്ടാകുന്ന രീതിയിലേക്ക് വളര്‍ച്ച നേടാന്‍ ശ്രമിക്കും. എവിജിസി-എക്സ് ആര്‍ വ്യവസായം ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്‍ഫോപാര്‍ക്ക് പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
2032 ആകുമ്പോഴേക്കും നിലവിലുള്ള 2,60,000 തൊഴിലവസരങ്ങളില്‍ നിന്ന് 2.6 ബില്യണ്‍ തൊഴിലവസരങ്ങളുള്ള മേഖലയായി എവിജിസി-എക്സ് ആര്‍ മാറുമെന്ന് സൊസൈറ്റി ഓഫ് എവിജിസി-എക്സ് ആര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്‍ കേരള (സൈക്ക്) സെക്രട്ടറി ശരത് ഭൂഷണ്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ രംഗത്തുനിന്നുള്ള വരുമാനം നിലവിലുള്ള മൂന്ന് ബില്യണ്‍ ഡോളറില്‍ നിന്നും 26 ബില്യണ്‍ ഡോളര്‍ ആയി മാറും എന്നാണ് അനുമാനം. വരുന്ന രണ്ട് വര്‍ഷം ഈ മേഖലയില്‍ വേണ്ട പിന്തുണ നല്‍കിയാല്‍ ഈ വിപണിയുടെ അഞ്ച് മുതല്‍ 10% വരെ കേരളത്തിന് നേടാമെന്നും അദ്ദേഹം പറഞ്ഞു.

Advertisment
എവിജിസി-എക്സ് ആര്‍ ഉള്ളടക്കത്തില്‍ നിലവില്‍ തന്നെ നൂറിലധികം സ്റ്റുഡിയോകള്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ബോളിവുഡിലും ഹോളിവുഡിലും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ന് കേരളത്തില്‍ നിന്നുണ്ട്.
രാജ്യത്തെ എവിജിസി-എക്സ് ആര്‍ വിപ്ലവത്തില്‍ സുപ്രധാന ഭാഗഭാക്കാകാനാണ് കേരളത്തിന്‍റെ ശ്രമമെന്ന് മന്ത്രി രാജീവ് പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വരുമാന വര്‍ദ്ധനവിലും സംസ്ഥാനത്തിന്‍റെ ആകെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിലും ഈ മേഖല ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. മികച്ച പ്രൊഫഷണലുകളുടെ സഹായത്തോടെ രാജ്യത്തെ എവിജിസി-എക്സ് ആര്‍ ഹബ്ബായി മാറാന്‍ കേരളം ഊര്‍ജ്ജിതമായി ശ്രമിക്കുകയാണ്. എവിജിസി-എക്സ് ആര്‍ സ്റ്റാര്‍ട്ടപ്പുകളും പരിചയസമ്പന്നരായ പ്രഫഷണലുകളും കേരളത്തില്‍ ഉണ്ടെന്നത് മുതല്‍ക്കൂട്ടാണ്.
രാജ്യത്തെ ഗെയിമിംഗ് മേഖല നിലവില്‍ മൂന്ന് ബില്യണ്‍ ഡോളറിന്‍റെ വിപണിയാണ്. 568 ദശലക്ഷം വരിക്കാരാണ് ഈ മേഖലയിലുള്ളത്. വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യം ഉപയോഗപ്പെടുത്തി കേരളത്തിലെ എവിജിസി-എക്സ് ആര്‍ മേഖല മികച്ച വളര്‍ച്ച നേടുകയും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്‍റെ പൊതുവളര്‍ച്ചയ്ക്ക് മികച്ച സഹായം നല്‍കുകയുമാണ് ചെയ്യുന്നത് . വിദ്യാഭ്യാസം, ആരോഗ്യം, വിനോദം എന്നീ മേഖലകളിലെ എവിജിസി-എക്സ് ആര്‍ ഉപയോഗം മികച്ച അവസരങ്ങളാണ് നല്‍കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ കണ്ടെന്‍റിന്‍റെ നേതൃസ്ഥാനത്ത് എത്താന്‍ ഇത്തരം ഉദ്യമങ്ങള്‍ കേരളത്തെ സഹായിക്കും.