New Update
/sathyam/media/media_files/CjsfjSbFE0F2wuThallD.jpg)
ഏറ്റവും ജനപ്രീതിയുള്ള ഇമെയില്‍ സേവനമാണ് ജിമെയില്‍. ഇതിനകം വിവിധ എഐ ഫീച്ചറുകള്‍ ജിമെയില്‍ അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് 'ഹെല്‍പ്പ് മി റൈറ്റ്' ഫീച്ചര്‍. ഈ സംവിധാനവം വഴി ഉപഭോക്താക്കള്‍ക്ക് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഇമെയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാം. ഈ സൗകര്യം ജിമെയിലിന്റെ വെബ്ബിലും ആപ്പുകളിലും ലഭിക്കും. ഇപ്പോഴിതാ ഇമെയിലുകള്‍ തയ്യാറാക്കാന്‍ പുതിയ വഴി പരീക്ഷിക്കുകയാണ് കമ്പനി.
ശബ്ദം ഉപയോഗിച്ച് ഇമെയില്‍ സന്ദേശങ്ങള്‍ എഴുതാനാവുന്ന പുതിയ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ജിമെയില്‍. ദി എസ്പി ആന്‍ഡ്രോയിഡ് വെബ്‌സൈറ്റില്‍ പങ്കുവെച്ച ബ്ലോഗ്‌പോസ്റ്റിലാണ് ഈ വിവരം ഉള്ളത്.
എന്നാല്‍ ഗൂഗിള്‍ കീബോര്‍ഡിലെ മൈക്ക് ബട്ടന്‍ ഉപയോഗിച്ച് നേരത്തെ തന്നെ ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇതിന് സമാനമാണ് ജിമെയിലിലെ പുതിയ ഫീച്ചര്‍. എന്നാല്‍ ഗൂഗിള്‍ കീ ബോര്‍ഡ് ഇല്ലെങ്കിലും ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാന്‍ ജിമെയില്‍ ആപ്പിനുള്ളില്‍ തന്നെ സജ്ജീകരിച്ച പുതിയ ഫീച്ചറിലൂടെ സാധിക്കും.
ഈ ഫീച്ചര്‍ ലഭ്യമാവുന്നതോടെ, എപ്പോഴെല്ലാം ഒരു പുതിയ ഇമെയില്‍ എഴുതാന്‍ തുടങ്ങുന്നുവോ വോയ്‌സ് ടൈപ്പിങ് ഇന്റര്‍ഫെയ്‌സ് ഓട്ടോമാറ്റിക് ആയി തുറക്കും. വലിയ മൈക്ക് ബട്ടന്‍ അതില്‍ കാണാം. ഈ മൈക്കില്‍ ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ പറയുന്നതെല്ലാം ടെക്സ്റ്റ് ആക്കി മാറ്റും. ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ 'ക്രിയേറ്റ്' ബട്ടന്‍ ടാപ്പ് ചെയ്യാം. റെക്കോര്‍ഡിങ് ഇന്റര്‍ഫെയ്‌സ് ക്ലോസ് ചെയ്താല്‍ 'ഡ്രാഫ്റ്റ് ഇമെയില്‍ വിത്ത് വോയ്‌സ്' എന്ന ഓപ്ഷന്‍ കാണാം. ഈ ഫീച്ചര്‍ എല്ലാവര്‍ക്കുമായി ഗൂഗിള്‍ ലഭ്യമാക്കുമോ എന്ന് വ്യക്തമല്ല. ജിമെയിലിന്റെ 2023.12.31.599526178 ലാണ് ഇത് പരീക്ഷിച്ചത്.