ഈ ഓണത്തിന് നിര്‍മിത ബുദ്ധി പിന്തുണയുമായുള്ള വിപുല നിരയും ഉപഭോക്തൃ ആനുകൂല്യങ്ങളുമായി ഗോദ്റെജ് അപ്ലയന്‍സസ്

കാലാവസ്ഥ, ഫൂഡ് ലോഡ്, ക്ലോത്ത് ലോഡ്, ക്ലോത്ത് ബാലന്‍സ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന രീതിയിലെ ഇന്‍ ബില്‍റ്റ് ഇന്‍റലിജന്‍സുമായാണ് എത്തുന്നത്.

New Update
e5678oi55678678

കൊച്ചി:  ഓണം അടുത്തെത്തിയതോടെ ഗോദ്റെജ് എന്‍റര്‍പ്രൈസസിന്‍റെ ഭാഗമായ ഗോദ്റെജ് ആന്‍റ് ബോയ്സിന്‍റെ അപ്ലയന്‍സസ് ബിസിനസ് നിര്‍മിത ബുദ്ധി സാങ്കേതികവിദ്യാ പിന്തുണയുള്ള വിപുലമായ ഉല്‍പ്പന്ന നിരയും ഉപഭോക്താക്കള്‍ക്കുള്ള നിരവധി ആനുകൂല്യങ്ങളുമായി ഒരുങ്ങി.

Advertisment

അപ്ലയന്‍സസുകളായാലും ഡിവൈസുകളായാലും ഉപഭോക്താക്കള്‍ ഇന്ന് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ സാങ്കേതികവിദ്യാ തല്‍പരരായും ബുദ്ധി ഉപയോഗിച്ചുമാണ്.  ഇതിനനുസൃതമായി ഗോദ്റെജിന്‍റെ വാഷിങ് മെഷീനുകളും റഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷണറുകളും അടങ്ങിയ ഉപകരണ നിര ഉപയോഗം നിരീക്ഷിക്കുകയും കാലാവസ്ഥ, ഫൂഡ് ലോഡ്, ക്ലോത്ത് ലോഡ്, ക്ലോത്ത് ബാലന്‍സ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന രീതിയിലെ ഇന്‍ ബില്‍റ്റ് ഇന്‍റലിജന്‍സുമായാണ് എത്തുന്നത്.  ഉപകരണത്തിന്‍റെ പ്രകടനം ഏറ്റവും മികച്ചതാക്കുന്ന വിവിധ സവിശേഷതകളാണ് ഓരോന്നിനും ഒപ്പമുള്ളത്.

r67uikuytrtyuiut6yu

കൂടുതല്‍ ശേഷിയുള്ള ഉപകരണങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന പ്രവണതയ്ക്ക് അനുസൃതമായി 400+ ലിറ്റര്‍ ഫ്രോസ്ററ് ഫ്രീ റഫ്രിജറേറ്ററുകള്‍, വലിയ 10 കെജി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍, 2.5 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവ പോലുള്ള കമ്പനി ഉല്‍പന്ന നിരയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.  ഊര്‍ജ്ജ സംരക്ഷണത്തില്‍ കമ്പനിക്കുള്ള പ്രതിബദ്ധത  ഉയര്‍ത്തിക്കാട്ടി ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായതും വര്‍ഷത്തില്‍ 100 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നതുമായ റഫ്രിജറേറ്റര്‍,  ഉന്നത ശേഷിയുള്ള 5-സ്റ്റാര്‍ എയര്‍ കണ്ടീഷണറുകള്‍, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾ, ഡീപ് ഫ്രീസറുകള്‍ എന്നിവ കമ്പനി അവതരിപ്പിക്കുന്നുണ്ട്.   സവിശേഷമായ ആനുകൂല്യങ്ങളുമായി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളുടെ മികവുറ്റ നിരയും കമ്പനി മുന്നോട്ടു വെക്കുന്നുണ്ട്.

ഓണാഘോഷങ്ങളുടെ ഭാഗമായി 2024 ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ കേരളത്തിനു മാത്രമായി ഓണം മഹാരാജ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.  അപ്ലയന്‍സസുകള്‍ വാങ്ങുന്നവര്‍ക്ക് ദിവസവും 95,000 രൂപ വരെ വിലയുള്ള ഗോദ്റെജ് അപ്ലയന്‍സസുകള്‍ വിജയിക്കാന്‍ അവസരം ലഭിക്കും.  ഈ ആനുകൂല്യം നേടാനായി ഉപഭോക്താക്കള്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുകയും ലക്കി ഡ്രോയില്‍ പങ്കെടുക്കുകയും വേണം.   ഇതിനു പുറമേ ഉപഭോക്താക്കള്‍ക്ക് 12,000 രൂപ വരെയുള്ള ക്യാഷ്ബാക്ക്, രണ്ടു വര്‍ഷ ദീര്‍ഘിപ്പിച്ച വാറണ്ടി, സീറോ ഡൗണ്‍ പെയ്മെന്‍റ് വായ്പ, ഈസി ഇഎംഐ തുടങ്ങിയവയും ലഭ്യമാണ്.  എയര്‍ കണ്ടീഷണറുകള്‍ അഞ്ചു വര്‍ഷത്തെ സമഗ്ര വാറണ്ടിയുടെ പ്രത്യേക ഓണം ഓഫറുമായാണ് എത്തുന്നത് ഇക്കാലത്തെ ഉപഭോക്താക്കള്‍ക്ക് അപ്ലയന്‍സസുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച അവസരമാക്കി മാറ്റുകയും ചെയ്യും.

കേരളം തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും ഹോം അപ്ലയന്‍സസ് വിപണിയെ സംബന്ധിച്ച് ഉല്‍സവ സീസണ്‍ ആരംഭിക്കുന്നത് ഓണക്കാലത്താണെന്നും  ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്റെജ് അപ്ലയന്‍സസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ കമല്‍ നന്തി പറഞ്ഞു. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുമായി പ്രകടനങ്ങള്‍ ഏറ്റവും മികച്ചതാക്കുന്നതും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതുമായ വിപുലമായ ഉല്‍പന്ന നിരയുമായി ഈ വര്‍ഷം എത്തുമ്പോള്‍ തങ്ങള്‍ക്കേറെ ആവേശമുണ്ട്.  ഈ ഉല്‍സവ ആവേശം വര്‍ധിപ്പിക്കാനായി തങ്ങള്‍ പ്രത്യേകമായി തയ്യാറാക്കിയ ഓണം മഹാരാജ ഓഫറാണ് കേരളത്തിലെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.

തങ്ങളുടെ പ്രീമിയം ഉല്‍പന്ന നിരയില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത കൂടുതല്‍ ശേഷിയുള്ളതും ഇന്‍റലിജന്‍റ് സാങ്കേതികവിദ്യാ പിന്തുണയുള്ളതുമായ ഉല്‍പന്നങ്ങളും ആവേശകരമായ ഓഫറുകളും വഴി ഈ ഓണക്കാലത്ത് മുന്‍ വര്‍ഷത്തേക്കാള്‍ 30-35 ശതമാനം ഉയര്‍ന്ന ഉപഭോഗമാണു തങ്ങള്‍ പ്രതീക്ഷിക്കുന്നത്.  ഈ മേഖലയ്ക്ക് വേനല്‍ക്കാലത്ത് മികച്ചൊരു തുടക്കമാണു ലഭിച്ചത്.  ആ പ്രവണത ഓണക്കാലത്തും തുടരുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment