സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു

  ഗ്രാമിന് 30 രൂപയും പവന് 240രൂപയും വർധിച്ച് ഗ്രാമിന് 5,545 രൂപയിലും പവന് 44,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

author-image
admin
New Update
kerala

 സ്വർണ വിലയിൽ വർധന.  ഗ്രാമിന് 30 രൂപയും പവന് 240രൂപയും വർധിച്ച് ഗ്രാമിന് 5,545 രൂപയിലും പവന് 44,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 5,515 രൂപയിലും പവന്  44,120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

Advertisment

ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ജൂലൈ 5 ന്  രേഖപ്പെടുത്തിയ ഗ്രാമിന് 5570 രൂപയും പവന് 44,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ജൂലായ് 3 ന് രേഖപ്പെടുത്തിയ 5,570 പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

രാജ്യാന്തര വിപണിയിൽ ഇന്നലത്തെ ഫെഡ് പ്രഖ്യാപനങ്ങൾക്ക് മുന്നോടിയായി അമേരിക്കൻ ബോണ്ട് യീൽഡ് 3.90%ൽ താഴെ തുടരുന്നത് സ്വർണത്തിന് അനുകൂലമായി.1972.70 ഡോളർ നിരക്കിൽ  ഇന്നലെ ക്ലോസ് ചെയ്ത സ്വർണ വില 1980 ഡോളർ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഫെഡ് തീരുമാനത്തെ തുടർന്ന് സ്വർണത്തിലേക്കു നിക്ഷേപം വർധിക്കും എന്നാണു നിഗമനം. 2024 അവസാന പാദത്തിൽ ഔൺസിന് ശരാശരി 2175 ഡോളർ ആകുമെന്ന്  വിദഗ്ധാഭിപ്രായം ഉയർന്നിട്ടുണ്ട്.

gold kerala
Advertisment