Advertisment

രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം...

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുർബലമാവുക മുതല്‍ മാനസിക സമ്മര്‍ദ്ദത്തിന് വരെ കാരണമാകും. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.

New Update
hgfdsdfgioppoiytrty

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുർബലമാവുക മുതല്‍ മാനസിക സമ്മര്‍ദ്ദത്തിന് വരെ കാരണമാകും. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. 

Advertisment

 മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ രാത്രി കുറച്ച് ബദാം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

അണ്ടിപരിപ്പില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. അതിനാല്‍ അണ്ടിപരിപ്പ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.വാള്‍‌നട്സില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡും ഉറക്കത്തിന് സഹായിക്കും. ഇല തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍ ധാരാളമായി അടങ്ങിയിട്ടുള്ള നട്‌സുകളിലൊന്നാണ് പിസ്ത.  

രാത്രി ഭക്ഷണം കഴിച്ചശേഷം കുറച്ച് പിസ്ത കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

#good-sleep-at-night
Advertisment