പല കാരണം കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി അതിനുള്ള പരിഹാരം തേടുകയാണ് ഇതിനായി ചെയ്യേണ്ടത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ബദാം മില്‍ക്ക് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കും. ഉയര്‍ന്ന ആന്‍റി ഓക്‌സിഡന്‍റ് അളവുകളുള്ള കിവിയും ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ കിവി ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.