ഗൂഗിളിന്റെ എഐ മൊബൈല്‍ ആപ്പ് ആയ ജെമിനി ഇന്ത്യയില്‍ അവതരിപ്പിച്ചു

ഹിന്ദി, ബംഗാളി, ഗുജറാത്ത്, മറാത്തി, തെലുങ്ക്, ഉറുദു എന്നിവയാണ് മറ്റുള്ളവ. ഇതുവഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ഭാഷകളില്‍ ടൈപ്പ് ചെയ്യാനും ചാറ്റ്‌ബോട്ടുമായി സംവദിക്കാനും സാധിക്കും.

New Update
kiuytrertyuiop[

 ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെ ഒമ്പത് ഇന്ത്യന്‍ ഭാഷകള്‍ ഇതില്‍ ലഭിക്കും. ഹിന്ദി, ബംഗാളി, ഗുജറാത്ത്, മറാത്തി, തെലുങ്ക്, ഉറുദു എന്നിവയാണ് മറ്റുള്ളവ. ഇതുവഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ഭാഷകളില്‍ ടൈപ്പ് ചെയ്യാനും ചാറ്റ്‌ബോട്ടുമായി സംവദിക്കാനും സാധിക്കും.

Advertisment

ജെമിനി 1.0 പ്രോ മോഡലിന്റെ പിന്തുണയിലാണ് ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം. പെയ്ഡ് ഓപ്ഷനില്‍ ജെമിനി 1.5 പ്രോ അടിസ്ഥാനമാക്കിയുള്ള ജെമിനി അഡ്വാന്‍സ്ഡ് അനുഭവം ലഭ്യമാവും. ജെമിനി അഡ്വാന്‍സ്ഡ് വേര്‍ഷനിലാണ് ഒമ്പത് ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കുക. ഇന്ത്യക്കൊപ്പം തുര്‍ക്കി, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ജെമിനി ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

പ്ലേസ്റ്റോറില്‍ നിന്ന് ജെമിനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമനാവും. ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പില്‍ ഡിഫോള്‍ട്ട് എഐ അസിസ്റ്റന്റായി ജെമിനിയെ സെറ്റ് ചെയ്യാനാവും. ആഴ്ചകള്‍ക്കുള്ളില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ഗൂഗിള്‍ ആപ്പ് വഴി ജെമിനി ലഭ്യമാവും.

ജിമെയില്‍, ഗൂഗിള്‍ മെസേജസ്, യൂട്യൂബ് ഉള്‍പ്പടെയുള്ള സേവനങ്ങളിലും ആന്‍ഡ്രോയിഡ് ഒഎസിലും ജെമിനി എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അവതരിപ്പിക്കുമെന്നാണ് മേയില്‍ നടന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സിലെ പ്രഖ്യാപനം. വരും മാസങ്ങളില്‍ അതില്‍ പല ഫീച്ചറുകളും അനുയോജ്യമായ ഫോണുകളില്‍ ലഭ്യമായിത്തുടങ്ങും. ഗൂഗിള്‍ മെസേജസ് ആപ്പില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ജെമിനി ഫീച്ചറുകള്‍ ഇന്ത്യയിലും ഇപ്പോള്‍ ലഭ്യമാണ്.

ജെമിനി ആപ്പ് യുഎസിലാണ് ആദ്യം അവതരിപ്പിച്ചത്. പിന്നീട് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, യുകെ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏപ്രിലില്‍ ജാപ്പനീസ്, കൊറിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളും ആപ്പില്‍ ലഭ്യമാക്കിയിരുന്നു.

google-gemini-app-launched-in-india
Advertisment