പുതിയതായി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ മാപ്പ്

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിക്കുന്ന നടപടികളും പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ചെയ്ത് വരികയാണ്.

New Update
56u7ioiuytrety

ഡല്‍ഹി:  ആരോടും ചോദിക്കാതെ തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വഴി അറിയാന്‍ സാധിക്കും എന്നതാണ് ഗൂഗിള്‍ മാപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിക്കുന്ന നടപടികളും പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ചെയ്ത് വരികയാണ്. ഇക്കൂട്ടത്തില്‍ പുതിയതായി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്പ്.

Advertisment

നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്ത് എത്തുമ്പോള്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. കെട്ടിടം സെര്‍ച്ച് ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് പോകുന്നതും പ്രവേശിക്കുന്നതുമായ കെട്ടിടത്തിന്റെ ഭാഗം കൃത്യമായി കാണിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഗൂഗിള്‍ പിക്‌സല്‍ 7എ സ്മാര്‍ട്ട്‌ഫോണില്‍ Google Maps version 11.17.0101 ല്‍ പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്.

ഒരു സ്ഥലത്തിന്റെ പ്രവേശന കവാടങ്ങള്‍ അത് മാപ്പില്‍ തെരഞ്ഞെടുത്ത ശേഷം വേണ്ടത്ര സൂം ഇന്‍ ചെയ്യുമ്പോള്‍ മാത്രമേ കാണിക്കൂ. ഒരു സ്ഥലത്തിന്റെ പ്രവേശന കവാടങ്ങള്‍ വൃത്താകൃതിയിലുള്ള വെളുത്ത വൃത്തങ്ങളായി ചിത്രീകരിച്ചിരിക്കുന്നു, അവയില്‍ പ്രവേശന ചിഹ്നമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

google-maps-new-feature-find-the-entrance-of-a-building
Advertisment