Advertisment

ഗവ. സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതിന്റെ ഭാഗമായി കഴുത്തിലും ഷോള്‍ഡറിലും മറ്റ് ശരീര ഭാഗങ്ങളിലും ഉണ്ടാകാവുന്ന വേദനകളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ച് ജീവനക്കാര്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

New Update
ert67uiolkytr5678

കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കായി വെസ്റ്റ് ഹില്ലിലുള്ള വെല്‍നെസ് വണ്‍ അഡ്വാന്‍സ്ഡ് ഫിസിയോതെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതിന്റെ ഭാഗമായി കഴുത്തിലും ഷോള്‍ഡറിലും മറ്റ് ശരീര ഭാഗങ്ങളിലും ഉണ്ടാകാവുന്ന വേദനകളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ച് ജീവനക്കാര്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

94 ജീവനക്കാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. വേദനകള്‍ തിരിച്ചറിയുന്നതിനും അവ ലഘൂകരിക്കുന്നതിനുമുള്ള വ്യായാമങ്ങളും നിര്‍ദേശങ്ങളും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി. വിദഗ്ധ ചികിത്സയും ഫിസിയോതെറാപ്പിയും ആവശ്യമുള്ളവര്‍ക്ക് അതിനുള്ള നിര്‍ദേശവും കൈമാറി. രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വെല്‍നെസ് വണ്‍ റീഹാബ് റീജിയണല്‍ ക്ലിനിക്കല്‍ കോ-ഓര്‍ഡിനേറ്ററും വകുപ്പ് മേധാവിയുമായ അഭിഷേക് എസ് പിള്ള, ഓര്‍ത്തോപ്പീഡിക് ഫിസിയോതെറാപ്പിസ്റ്റ് ചിത്ര എ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Advertisment