/sathyam/media/media_files/0aI4mohNaFQYT70Ltudm.jpeg)
പാലക്കാട് :കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന ഗ്രാമോല്‍സവത്തിന് ചിറ്റൂര്‍ നെഹ്രു ഓഡിറ്റോറിയത്തില്‍ തുടക്കമായി. വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അവബോധം വളര്‍ത്താനുള്ള ഗ്രാമോല്‍സവം ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ എല്‍ കവിത ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/4yFNHOrlKPPNMSjBgozD.jpeg)
മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം റാഫി അധ്യക്ഷത വഹിച്ചു. ഇന്ത്യ പോസ്റ്റ് സീനിയര്‍ സൂപ്രണ്ട് ഡബ്ലിയു നാഗാദിത്യകുമാര്‍, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ഹേമ, കൃഷി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ലിയാ ജോയ്, ഐസിഡിഎസ് സൂപര്‍വൈസര്‍ തങ്കം, കരസേനാ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് ഓഫിസര്‍ അശ്വിനി മേത്തിയ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരായ എം സുരേഷ് കുമാര്‍, ജിമി ജോണ്‍സന്‍ സംസാരിച്ചു.
പുതിയ ക്രിമിനല്‍ നിയമങ്ങളെ കുറിച്ച് അഡ്വ. ഗിരീഷ് മേനോന്‍, സര്‍ക്കാര്‍ സാമ്പത്തിക പദ്ധതികളെ കുറിച്ച് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ കെ എ ചന്ദ്രന്‍, സുകന്യ സമൃദ്ധി യോജനയെ കുറിച്ച് ശ്രീനിവാസന്‍, രാജേഷ് എന്നിവര്‍ ക്ലാസ് നയിച്ചു.
വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, കരസേനാ റിക്രൂട്ട്‌മെന്റ്, കര്‍ഷകര്‍ക്കായുള്ള സര്‍ക്കാര്‍ സഹായങ്ങള്‍, സൂര്യഘര്‍ സോളാര്‍ പദ്ധതി, ഐസിഡിഎസ് തുടങ്ങിയവയെ കുറിച്ചുള്ള സ്റ്റാളുകള്‍, ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങളെ കുറിച്ചുള്ള പ്രദര്‍ശനം ആധാര്‍ ക്യാമ്പ്, ഡയബറ്റിക് റെറ്റിനോപതി പരിശോധനാ ക്യാമ്പ് തുടങ്ങിയവും ഗ്രാമോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ സംഗീത നാടക ട്രൂപ് ആയ താളം പാലക്കാടിന്റെ കലാകാരന്‍മാരുടെ വിവിധ പരിപാടികള്‍ എന്നിവയും നടത്തി.ഗ്രാമോല്‍സവത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ നടത്തുന്ന കാര്‍ഷിക ശില്‍പശാല മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഗ്രാമോല്‍സവം തിങ്കളാഴ്ച സമാപിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us