/sathyam/media/media_files/gDxeD2qPIH0AlGYY6dCx.jpg)
പണിയെടുത്തവൻ്റെ കൂലി നിഷേധിക്കാൻ കോടതിയെ സമീപിച്ച പിണറായി വിജയനോളം വലിയ തൊഴിലാളിവിരുദ്ധൻ ഭാരതത്തിൽ ഇതുവരെയുണ്ടായിട്ടില്ലെന്ന് ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പറഞ്ഞു. കെ എസ് ടി എംപ്ലോയീസ് സംഘിൻ്റെ ജില്ലാ നേതൃയോഗം ബി എം എസ് ജില്ലാ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാം തിയതി കെ എസ് ആർ ടി സി യിൽ ശമ്പളം നൽകുമെന്ന് പത്രസമ്മേളനം വിളിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രി ജീവനക്കാരെ പറഞ്ഞു പറ്റിച്ചപ്പോൾ എന്നെ വിശ്വസിക്കൂ എന്ന് പറഞ്ഞ് ഒന്നാം തിയതി ഒറ്റ ഗഡുവായി ശമ്പളം നൽകുമെന്ന് പറഞ്ഞ ഗതാഗത മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ടര വർഷമായി നിരന്തരമായ തൊഴിലാളിവിരുദ്ധ,സ്ഥാപനവിരുദ്ധ പരിഷ്കാരങ്ങളിലൂടെ കെ എസ് ആർ ടി സിയെ ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
ഇത്തരം ശ്രമങ്ങളെ പൊതുമധ്യത്തിൽ തുറന്നുകാട്ടി ശക്തമായി ചെറുത്ത് തോൽപ്പിക്കാൻ നിരന്തര പ്രതിഷേധങ്ങളിലൂടെ സംഘടന മുന്നോട്ടു പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി എം എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ്, എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ, ട്രഷറർ സി.പ്രമോദ്, എം.കണ്ണൻ ,വി.വിജയൻ, എൽ.മധു,വി.കണ്ണൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us