ഇ3ഡബ്ല്യു എല്‍ട്രാ സിറ്റിയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി വില ഇപ്പോള്‍ 3,66,999 രൂപ

ഈ വര്‍ഷം ആദ്യം വാഹനം അവതരിപ്പിച്ചത് മുതല്‍ സുഖം, കാര്യക്ഷമത, പുതുമ എന്നിവയക്ക് മുന്‍ഗണന നല്‍കി എല്‍ട്രാ സിറ്റി യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും എല്ലാം എക്‌സ്ട്രാ വാഗ്ദാനം ചെയ്യുന്നു.  

New Update
er5678iukjhtr567ui

കൊച്ചി: ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി 3ഡബ്ല്യു സബ്‌സിഡറി വഴി ഇലക്ട്രിക് 3 വീലര്‍ പാസഞ്ചര്‍ വാഹനമായ ഗ്രീവ്‌സ് എല്‍ട്രാ സിറ്റിക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. ഡിമാന്‍ഡിലെ വന്‍ കുതിച്ചുചാട്ടവും അതിന്റെ ഈ ക്ലാസ് വാഹനങ്ങളിലെ ഏറ്റവും മികച്ച ഫീച്ചറുകള്‍ക്കുള്ള സ്വീകരണവും കാരണമാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ വാഹനം 3,66,999 രൂപയ്ക്ക് ലഭ്യമാണ്. ഈ വര്‍ഷം ആദ്യം വാഹനം അവതരിപ്പിച്ചത് മുതല്‍ സുഖം, കാര്യക്ഷമത, പുതുമ എന്നിവയക്ക് മുന്‍ഗണന നല്‍കി എല്‍ട്രാ സിറ്റി യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും എല്ലാം എക്‌സ്ട്രാ വാഗ്ദാനം ചെയ്യുന്നു.

Advertisment

ഒറ്റ ചാര്‍ജില്‍ ഏകദേശം 160 കിലോമീറ്റര്‍ റേഞ്ച് എല്‍ട്രാ സിറ്റി നല്‍കുന്നു. അടുത്തിടെ, ഗ്രീവ്‌സ് എല്‍ട്രാ സിറ്റി, ഒരു ഇലക്ട്രിക് ത്രീ-വീലര്‍ ഒറ്റ ചാര്‍ജില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സവാരി എന്ന റെക്കോര്‍ഡ് വിജയകരമായി സ്ഥാപിച്ചു. ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്കുള്ള 225 കിലോമീറ്റര്‍ ദൂരം എല്‍ട്രാ സിറ്റി പിന്നിട്ടു. വാഹനത്തിന്റെ ഇക്കോ മോഡിലാണ് യാത്ര നടത്തിയത്, റേഞ്ച് പെര്‍ഫോമന്‍സ് എങ്ങനെ പരമാവധിയാക്കാമെന്ന് ഉപഭോക്താക്കള്‍ക്ക് കാണിച്ചുകൊടുക്കുന്നതിനും ശ്രേണിയിലെ പൊരുത്തക്കേടുകളില്‍ നിന്നുള്ള അസംതൃപ്തി ലഘൂകരിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ഇക്കോ മോഡിന്റെ തന്ത്രപരമായ ഉപയോഗം വാഹനത്തിന്റെ ശക്തമായ സവിശേഷതകള്‍ക്കൊപ്പം, അതിന്റെ നൂതനമായ കഴിവുകള്‍ക്ക് ഊന്നല്‍ നല്‍കുകയും അതിനെ വിപണിയില്‍ ഒരു ലീഡര്‍ എന്ന നില ദൃഢമാക്കുകയും ചെയ്യുന്നു.

10.8 കെഡബ്ല്യുഎച്ച് ലിഥിയം അയണ്‍ ബാറ്ററിയും 9.6 കെഡബ്ല്യു മോട്ടോറും നല്‍കുന്ന ഈ വാഹനം ഡ്രൈവര്‍മാര്‍ക്ക് തടസ്സമില്ലാത്ത യാത്രയും ഉയര്‍ന്ന ലാഭവും നല്‍കുന്നു. 14 ഡിഗ്രി ഗ്രേഡബിലിറ്റി, 49 എന്‍എം ടോര്‍ക്ക് ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളാല്‍ സമ്പന്നമായ വാഹനം തടസമില്ലാത്തതും സുഖപ്രദവുമായി വെല്ലുവിളി നിറഞ്ഞ നഗര, അര്‍ദ്ധനഗര റോഡുകളില്‍ മികച്ച ഡ്രൈവിങ്ങ് അനുഭവം പ്രദാനംചെയ്യുന്നു. തത്സമയ വിവരങ്ങളും നാവിഗേഷനും സൗകര്യപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ഡ്രൈവര്‍മാരെ സഹായിക്കുന്നതിന് ഐഒടി കേപ്പബിലിറ്റിയുള്ള അത്യാധുനിക ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഗ്രീവ്‌സ് എല്‍ട്രാ സിറ്റിയില്‍ ഉണ്ട്. സുരക്ഷ മുന്‍ഗണനയാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എല്‍ട്രാ സിറ്റിക്ക് കരുത്തുറ്റ ഒരു ഫുള്‍ മെറ്റല്‍ ബോഡി ഉണ്ട്, കൂടാതെ 3 വര്‍ഷത്തെ വാറന്റിയോടെയാണ് വാഹനം വരുന്നത് (ഇത് 5 വര്‍ഷം വരെ നീട്ടാവുന്നതാണ്).

ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ 165 വര്‍ഷത്തെ പാരമ്പര്യവും വിപുലമായ ശൃംഖലയും പിന്തുണയ്ക്കുന്ന ജിഇഎംപിഎല്‍, ഉപഭോക്തൃ സംതൃപ്തിക്കായി തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവവും അസാധാരണമായ വില്‍പ്പനാനന്തര പിന്തുണയും ഉറപ്പാക്കിക്കൊണ്ട് ഇ-റിക്ഷാ ഉടമസ്ഥാവകാശം മാറ്റാന്‍ ലക്ഷ്യമിടുന്നു.

Advertisment