Advertisment

ഗ്രീൻ ആപ്പിളോ ചുവന്ന ആപ്പിളോ നല്ലത് ? കൂടുതലറിയാം...

ഇത് ശരീരത്തിൻ്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഉയർന്ന നാരുകളുടെ അംശം അടങ്ങി‌യിട്ടുള്ളതിനാൽ കരളിനെയും ദഹനവ്യവസ്ഥയെയും ദോഷകരമായ ഘടകങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നു.

New Update
fghjklkjhgfdg

നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ​​ഗ്രീൻ ആപ്പിൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​നല്ലതാണ്. പച്ച ആപ്പിളിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഉയർന്ന നാരുകളുടെ അംശം അടങ്ങി‌യിട്ടുള്ളതിനാൽ കരളിനെയും ദഹനവ്യവസ്ഥയെയും ദോഷകരമായ ഘടകങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നു.

Advertisment

പച്ച ആപ്പിളിൽ കൊഴുപ്പിൻ്റെ അംശം കുറവായതിനാൽ ശരീരത്തിലെ രക്തയോട്ടം ക്യത്യമായി നടക്കാൻ സഹായിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ഹൃദ്രോഗങ്ങളും ഹൃദയാഘാതവും തടയും. ഗ്രീൻ ആപ്പിളിൽ വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു.

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഗ്രീൻ ആപ്പിൾ. ഇത് ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വിവിധ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം എന്നതിന് പുറമേ, പച്ച ആപ്പിളിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു പച്ച ആപ്പിൾ കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തും.

പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും മൊത്തത്തിലുള്ള സൗന്ദര്യം വർദ്ധിപ്പിക്കാനും ​ഗ്രീൻ ആപ്പിൾ സഹായിക്കുന്നു. ചർമ്മത്തിന് ശരിയായ പോഷണം നൽകാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കാനും അവ സഹായിക്കുന്നു.

​ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് അമിതവണ്ണമുള്ള സ്ത്രീകളിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ​ഗ്രീൻ ആപ്പിൾ കഴിച്ച ആളുകൾക്ക് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയുകയും ശരീരഭാരം കുറയുകയും ചെയ്തതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗ്രീൻ ആപ്പിൾ മികച്ചതാണെന്ന് ഡയറ്റീഷ്യൻ ശിഖ കുമാരി പറയുന്നു. ചുവന്ന ആപ്പിളിൽ കൂടുതൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു, മാത്രമല്ല കൂടുതൽ രുചികരവുമാണ്. പച്ച ആപ്പിളിൽ ചുവന്ന ആപ്പിളിനേക്കാൾ അല്പം കൂടുതൽ നാരുകൽ അടങ്ങിയിട്ടുണ്ട്.  

green-apple-or-red-apple-which-one-is-better-for-weight-loss
Advertisment